നാടുകടത്തല്‍ കേന്ദ്രത്തിലെ മൂന്നാമത്തെ സംഘവും സൗദി വിട്ടു
കഴിഞ്ഞ ഒരു മാസത്തിനിടെ റിയാദ് ജിദ്ദ നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ നിന്നായി 1162 പേര്‍ നാടണഞ്ഞു.

സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞവരുടെ മൂന്നാമത്തെ സംഘം നാട്ടിലേക്ക് മടങ്ങി. റിയാദില്‍ നിന്നുള്ള സംഘമാണ് രണ്ട് വിമാനങ്ങളിലായി നാട്ടിലേക്ക് മടങ്ങിയത്. ഡല്‍ഹി, ലക്‌നൗ വിമാനത്താവളങ്ങളിലേക്കാണ് അറുന്നൂറോളം വരുന്ന സംഘം യാത്രയായത്. ക്വാറന്റൈന്‍ സംബന്ധിച്ച വ്യക്തത ലഭിക്കാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലേക്കുള്ള സംഘത്തിന്റെ യാത്ര നീളുകയാണ്.
സൗദി എയര്‍ ലൈന്‍സിന്റെ രണ്ട് വിമാനങ്ങളിലാണ് സംഘം കഴിഞ്ഞ ദിവസം യാത്രയായത്. റിയാദ് തര്‍ഹീലില്‍ കഴിഞ്ഞിരുന്ന 575 പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ 335 പേരും. ലക്‌നൗവിലേക്കുള്ള വിമാനത്തില്‍ 245 പേരും യാത്രയായി. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ റിയാദ് ജിദ്ദ നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ നിന്നായി 1162 പേര്‍ നാടണഞ്ഞു.
എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഷെഡ്യുള്‍ ചെയ്യുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത കൊച്ചിയിലേക്കുള്ള സംഘത്തിന്റെ യാത്രയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കേരളത്തില്‍ ക്വാറന്റൈന്‍ സൗകര്യം ഒരക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുന്നതാണ് യാത്ര നീളാന്‍ ഇടയാക്കുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.
റിയാദ്, ജിദ്ദ, ദമ്മാം നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇനിയും നൂറുകണക്കിന് പേര്‍ നാടണയുന്നതിന് ഊഴം കാത്ത് കഴിയുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരും താമസ രേഖ കാലാവധി കഴിഞ്ഞവരുമായ നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച തര്‍ഹീലുകളെ സമീപിക്കുന്നതും തുടരുന്നുണ്ട്.
ഇവരെ കൂടി നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ എംബസി. ഒപ്പം സൗദി അതികൃതരുടെയും സവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും സഹായ സഹകരണങ്ങള്‍ ലഭിച്ചു വരുന്നതായും എംബസി വൃത്തങ്ങള്‍ അറിയിച്ചു.
Adjust Story Font
16

