Quantcast

ദമ്മാം മലബാർ യുണൈറ്റഡ് ഫുട്ബോൾ കിരീടം മലബാര്‍ കിങ്സിന്

പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് മലബാർ കിംഗ്സ് വിജയികളായത്

MediaOne Logo

  • Published:

    19 Oct 2020 8:31 PM IST

ദമ്മാം മലബാർ യുണൈറ്റഡ് ഫുട്ബോൾ കിരീടം മലബാര്‍ കിങ്സിന്
X

മലബാർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബ്‌ സംഘടിപ്പിച്ച എം യു എഫ് സി ഇന്റെർണൽ ചാമ്പ്യൻസ് കപ്പ് 2020 ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. വാശിയേറിയ ഫൈനൽ മത്സരത്തിൽ മലബാർ റോയൽസിനെ തോൽപ്പിച്ചു മലബാർ കിംഗ്സ് ആണ് ട്രോഫിയിൽ മുത്തമിട്ടത്. ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് മലബാർ കിംഗ്സ് വിജയികളായത്. മലബാർ കിംഗ്സിന്റെ സജിൻ ആണ് മാൻ ഓഫ് ദി മാച്ച്.

രണ്ടാഴ്ച്ചയിലായി അറുപതോളം കളിക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് എട്ട് മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ചു. ലീഗ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ടീമുകൾ ആണ് ഫൈനലിൽ എത്തിയത്. ലൂസേഴ്സ് ഫൈനലിൽ മലബാർ നൈറ്റ്സിനെ തോൽപ്പിച്ചു മലബാർ ഹോക്സ് മൂന്നാം സ്ഥാനക്കാർ ആയി. എം യു എഫ് സി ചെയർമാൻ ഡോ: സാഹിദ് നസീർ ആണ് ജേതാക്കൾക്കുള്ള ട്രോഫി നൽകിയത്.

ഡിഫ ആക്ടിംഗ് ജനറൽ സെക്രട്ടറി ഷനൂബ് റണ്ണേഴ്സ് ആയ മലബാർ റോയൽസ്സിനുള്ള ട്രോഫി നൽകി. ഡിഫ പ്രസിഡന്റ്‌ മുജീബ് കളത്തിൽ, ട്രഷറർ അഷ്‌റഫ്‌ എടവണ്ണ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒരു ഫുട്ബോൾ ക്ലബ്ബ്‌ എന്ന നിലയിൽ പുതിയ പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഇന്റെർണൽ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ക്ലബ്ബ്‌ ഭാരവാഹികൾ അറിയിച്ചു.

സമാപന ചടങ്ങ് ക്ലബ്ബ്‌ പ്രസിഡന്റ്‌ നൗഷാദ് മാവൂർ അധ്യക്ഷത വഹിച്ചു. ആസിഫ് കൊണ്ടോട്ടി സ്വാഗതവും സുനീർ എൻ പി നന്ദിയും പറഞ്ഞു. അഷ്‌റഫ്‌ കെ എഫ് യു പി എം, അഫ്ത്താബ്, പ്രേം ലാൽ കെ എഫ് യു പി എം, റഫീഖ്, നൗഷാദ് പട്ടാമ്പി, സൗദ്, ജൈസൽ, സഹൽ, നൗഷാദ് കെ. പി. എന്നിവർ ടൂർണമെന്റിനു നേതൃത്വം നൽകി.

TAGS :

Next Story