ഒ.ഐ.സി.സി സഊദി നാഷണൽ കമ്മറ്റി പുനസ്സംഘടിപ്പിച്ചു
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തി

ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നിലവിലുള്ള ഒഴിവുകൾ നികത്തികൊണ്ട് വിപുലീകരിച്ച ഒഐസിസി സൗദി നാഷണൽ കമ്മിറ്റിയുടെ പ്രഥമയോഗം ബുധനാഴ്ച ഓൺലൈൻ ആയി നടന്നു. കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് യോഗം വിശദമായി ചർച്ചചെയ്തു.
സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായി പോരാടുന്ന കെപിസിസി യുടെയും യു ഡി എഫിൻ്റെ യും പ്രവർത്തങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ യോഗം പ്രവാസികൾക്കിടയിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഒഐസിസി സംഘടനാ സംവിധാനം കൂടുതൽ ശക്തിപെടുത്താനുതകുന്ന രീതിയിൽ രൂപരേഖകൾ തയ്യാറാക്കി സമയബന്ധിതമായി നടപ്പിലാക്കുവാനും തീരുമാനിച്ചു.
ഒഐസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി എം നജീബ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ടുമാരായ അഷ്റഫ് വടക്കേവിള, നാസർ കാരന്തൂർ, ശങ്കർ ഇളങ്കൂർ, ബിനു ജോസഫ് മല്ലപ്പള്ളി എന്നിവരും ജനറൽ സെക്രട്ടറിമാരായ ഇസ്മയിൽ എരുമേലി, ഷാജി സോണ, സത്താർ കായംകുളം, അഡ്വ എൽ കെ അജിത്, മാത്യു ജോസഫ്, എന്നിവരും സെക്രട്ടറിമാരായ ഫൈസൽ ഷെരീഫ് ജയരാജ് കൊയിലാണ്ടി, സിദ്ദീഖ് കല്ലുപറമ്പൻ, മാള മുഹിയുദ്ദീൻ, സാമുവൽ പാറക്കൽ, രവികുമാർ ഹരിപ്പാട്, ട്രഷറർ കുഞ്ഞിമുഹമ്മദ് കോടശ്ശേരി, ഓഡിറ്റർ നിഷാദ് യഹ്യ, മീഡിയ കൺവീനർ ഷകീബ് കൊളക്കാടൻ എന്നിവര്‍ പങ്കെടുത്തു.
നിർവാഹകസമിതി അംഗങ്ങളായ മുഹമ്മദ് അലി പാഴൂർ, അസീസ് പട്ടാമ്പി, റഷീദ് വാലത്ത്, ജെ സി മേനോൻ, രവി കാരക്കോണം,നാസറുദ്ദീൻ മൊയ്തീൻ കുഞ്ഞു റാവുത്തർ, കുഞ്ഞുമോൻ കൃഷ്ണപുരം, ജോൺസൺ മാർക്കോസ്, ഷാനവാസ് തിരുവനന്തപുരം, നിഷാദ് ആലങ്കോട്, മനോജ് മാത്യു, ഹരികുമാർ എന്നിവരും സന്നിഹിതരായിരുന്നു. നേരത്തെ പ്രസിഡന്റ് പി എം നജീബ് പുതുതായി ചാർജെടുത്ത അംഗങ്ങൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഷാജി സോണ സ്വാഗതം പറഞ്ഞ യോഗത്തിൽ മാള മുഹിയുദ്ദീൻ നന്ദി പ്രകാശിപ്പിച്ചു.
Adjust Story Font
16

