Quantcast

സൗദിയിൽ സന്ദർശന വിസയിലുള്ളവർക്കും ഉംറ ചെയ്യാം

ആദ്യ ഘട്ടത്തിൽ ജി.സി.സി രാജ്യങ്ങളിലുള്ളവർക്കാണ് അനുമതി ലഭിക്കുക

MediaOne Logo

  • Published:

    28 Oct 2020 7:24 AM IST

സൗദിയിൽ സന്ദർശന വിസയിലുള്ളവർക്കും ഉംറ ചെയ്യാം
X

സൗദിയിൽ സന്ദർശന വിസയിലുള്ളവർക്കും ഉംറ ചെയ്യാൻ അവസരമൊരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ ജി.സി.സി രാജ്യങ്ങളിലുള്ളവർക്കാണ് അനുമതി ലഭിക്കുക. ഇതിനായി ഉംറ പെർമിറ്റിനുള്ള മൊബൈൽ ആപ്പിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. എന്ന് മുതലാണ് സന്ദർശന വിസയിലുള്ളവർക്ക് ഉംറക്ക് അനുമതി നൽകുക എന്ന് മന്ത്രാലയം പിന്നീട് അറിയിക്കും.

കോവിഡാനന്തരം ആഭ്യന്തര ഉംറ തീർത്ഥാടനം പുനരാരംഭിച്ചിരുന്നുവെങ്കിലും വിദേശികളിൽ ഇഖാമയുള്ളവർക്ക് മാത്രമാണ് ഉംറക്ക് പെർമിറ്റെടുക്കുന്നതിനുള്ള ഇഅ്തമർനാ മൊബൈൽ ആപ്പ് വഴി രജിസ്‌ട്രേഷൻ അനുവദിച്ചിരുന്നത്. ഇതിനാൽ തന്നെ സന്ദർശന വിസയിലുള്ളവർക്ക് ഉംറ ചെയ്യാൻ അനുമതി ലഭിച്ചിരുന്നില്ല. ഇതിന് ആശ്വാസകരമാകുന്ന പ്രഖ്യാപനമാണ് ഇപ്പോൾ ഹജ്ജ് ഉംറ മന്ത്രാലയത്തിൽ നിന്ന് ഉണ്ടായിരിക്കുന്നത്. വൈകാതെ തന്നെ സന്ദർശന വിസയിലുള്ളവർക്ക് ഉംറ ചെയ്യാൻ അനുമതി നൽകും.

ആദ്യ ഘട്ടത്തിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കായിരിക്കും. അനുമതി ലഭിക്കുക. തുടർന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും അനുമതി നൽകും. ഇതിനായി വരും ദിവസങ്ങളിൽ ഇഅ്തമർനാ ആപ്പിൽ ആവശ്യമായ മാറ്റം വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ സന്ദർശന വിസയിലുള്ളവർക്ക് എന്തെല്ലാം വ്യവസ്ഥകളാണുണ്ടാകുക എന്നോ, എന്ന് മുതൽ അനുമതി ലഭിക്കുമെന്നോ ഇപ്പോൾ വ്യക്തമല്ല. എങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി ഉംറ ചെയ്യാൻ അവസരം കാത്തിരിക്കുന്ന സന്ദർശന വിസയിലുളള മലയാളികളുൾപ്പെടെയുള്ള നിരവധി കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

TAGS :

Next Story