സൗദി അരാംകോയുടെ ലാഭത്തില്‍ ഇടിവ്
131 ബില്ല്യണ്‍ റിയാലായാണ് ലാഭവിഹിതം കുറഞ്ഞത്.

സൗദി അരാംകോയുടെ ലാഭവിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്തി. 131 ബില്ല്യണ്‍ റിയാലായാണ് ലാഭവിഹിതം കുറഞ്ഞത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് നഷ്ടത്തിന് കാരണം. കമ്പനിയുടെ മൂന്നാം പാദത്തിലെ ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്തു.
ഈ വര്‍ഷം ആദ്യ ഒന്‍പത് മാസങ്ങളിലെ കണക്കുകളാണ് സൗദി അരാംകോ പുറത്ത് വിട്ടത്. 131.3 മൂന്ന് ബില്യണ്‍ സൗദി റിയാലാണ് കമ്പനിയുടെ ഇതു വരെയുള്ള ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 255.7 ബില്യണ്‍ ആയിരുന്നിടത്താണ് ഇത്തവണ വലിയ ഇടിവ് നേരിട്ടത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ആഗോള എണ്ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയതാണ് കമ്പനിയുടെ ലാഭം കുറയുന്നതിന് ഇടയാക്കിയത്. കമ്പനിയുടെ മൂന്നാം പാദത്തിലെ ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്തു. 18.75 ബില്യണ്‍ ഡോളറാണ് ഇത് വഴി ഓഹരിയുടമകള്‍ക്ക് നല്‍കിയത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികളും സൗദി അരാംകോയുടെ ഓഹരികള്‍ എടുത്തിട്ടുണ്ട്. മഹാമാരിക്കിടയിലും കമ്പനിക്ക് കരുത്ത് തെളിയിക്കാനും പ്രതിസന്ധികളെ മറികടക്കാനും സാധിച്ചതായി സൗദി അരാംകോ അറിയിച്ചു.
ഈ വര്‍ഷം ആദ്യ രണ്ട് പാദങ്ങളെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ എണ്ണ കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ ആവശ്യം വര്‍ധിച്ചു വരുന്നതായാണ് ഇത് സൂചിപ്പിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ഇക്കാലയളവില്‍ പ്രകൃതി വാതക ഉല്‍പാദനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാനും അരാംകോക്ക് സാധിച്ചു. കോവിഡിന് ശേഷം വിപണി പൂര്‍വ്വസ്ഥിതി പ്രാപിച്ചുവരികയാണിപ്പോള്‍. എന്നാല്‍ വിലയില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്താത് വരുമാനം വര്‍ധിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതായും സാമ്പത്തിക റിപ്പോര്‍ട്ട് പറയുന്നു.
Adjust Story Font
16

