ഭീകരാക്രമണങ്ങളെ അപലപിച്ച് സൗദി
അഫ്ഗാനിസ്ഥാനിലെ കാബൂൾ സർവ്വകലാശാലയിലും ഫ്രഞ്ച് നഗരമായ നൈസിലും ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലും നടന്ന ഭീകരാക്രമണങ്ങളെ സൗദി ശക്തമായി അപലപിച്ചു.

വിവിധ രാജ്യങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഉദ്ദേശം എന്ത് തന്നെയായിരുന്നാലും തീവ്രവാദത്തേയും ഭീകരവാദത്തേയും അംഗീകരിക്കാനാവില്ലെന്നും സൗദി വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ കാബൂൾ സർവ്വകലാശാലയിലും ഫ്രഞ്ച് നഗരമായ നൈസിലും ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലും നടന്ന ഭീകരാക്രമണങ്ങളെ സൗദി ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവനും സുരക്ഷയും അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ എല്ലാ വിശ്വാസങ്ങൾക്കും മനുഷ്യന്റെ സാമാന്യ ബുദ്ധിക്കും വിരുദ്ധമാണ്. എല്ലാ രൂപത്തിലുമുള്ള വിദ്വേഷം, അക്രമം, തീവ്രവാദം തുടങ്ങിയ പ്രവർത്തനങ്ങളെ നിരാകരിക്കേണ്ടതാണെന്നും സൗദി മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന് വെർച്ച്വൽ മന്ത്രിസഭാ യോഗത്തിൽ ഹൂത്തികൾ സൗദിക്കെതിരെ നടത്തി വരുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെയും അപലപിച്ചു. വിയന്ന ഭീകരാക്രമണത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോ-ഓപ്പറേഷനും അപലപിച്ചു. ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും എന്ത് തന്നെയായിരുന്നാലും ഭീകരവാദത്തെയും തീവ്രവാദത്തെയും നിരാകരിക്കുന്നതായി ഒ.ഐ.സി വ്യക്തമാക്കി.
Adjust Story Font
16

