Quantcast

സൌദിയിലെ പ്രധാനനഗരങ്ങളിലെ ട്രാഫിക് പരിഷ്‌കാരങ്ങള്‍ ജനുവരി 1 മുതല്‍ രാജ്യത്തുടനീളമാക്കുന്നു

ഓട്ടോമാറ്റിക് സംവിധാനം വഴി റോഡുകളിലെ ട്രാക്കുകള്‍ ലംഘിക്കുന്നവരെയും ഇടയില്‍ വാഹനം തിക്കിതിരുകി കയറ്റുന്നവരെയും പിടികൂടുന്നതാണ് പുതിയ സംവിധാനം.

MediaOne Logo

  • Published:

    16 Nov 2020 6:31 AM IST

സൌദിയിലെ പ്രധാനനഗരങ്ങളിലെ ട്രാഫിക് പരിഷ്‌കാരങ്ങള്‍ ജനുവരി 1 മുതല്‍ രാജ്യത്തുടനീളമാക്കുന്നു
X

സൗദിയിലെ പ്രധാന നഗരങ്ങളില്‍ അടുത്തിടെ നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് മുഴുവന്‍ നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ട്രേറ്റ് അറിയിച്ചു. ഓട്ടോമാറ്റിക് സംവിധാനം വഴി റോഡുകളിലെ ട്രാക്കുകള്‍ ലംഘിക്കുന്നവരെയും ഇടയില്‍ വാഹനം തിക്കിതിരുകി കയറ്റുന്നവരെയും പിടികൂടുന്നതാണ് പുതിയ സംവിധാനം. രാജ്യത്തെ ഗതാഗത സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.

ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. 2021 ജനുവരി ഒന്ന് മുതല്‍ നിയമം രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും പ്രാബല്യത്തില്‍ വരും. ഗതാഗത സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.

വാഹനം ഓടിക്കുന്നവരില്‍ ചിലര്‍ നടത്തുന്ന നിയമലംഘനങ്ങളാണ് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പുതുതായി ഏര്‍പ്പെടുത്തിയ നൂതന ഓട്ടോമാറ്റിക് ഇലക്ട്രോണിക്ക് സംവിധാനം കൃത്യമായി ഇതിനെ നിരീക്ഷിച്ചു വരുന്നുണ്ട്. അത് ലംഘനം നടത്തുന്ന വാഹനങ്ങളെ കൃത്യമായി തിരിച്ചറിയുന്നതിനും പിഴ നല്‍കുന്നതിനും സഹായിക്കുമെന്നും മേജര്‍ വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ച മുതലാണ് പ്രധാന നഗരങ്ങളായ റിയാദ്, ദമ്മാം, ജിദ്ദ നഗരങ്ങളില്‍ സംവിധാനത്തിന് തുടക്കം കുറിച്ചത്. ഹക്കം എന്ന പേരിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇത് വഴി നിരീക്ഷണം ശക്തമായതോടെ റോഡുകളില്‍ അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കുകള്‍ക്കും നേരിയ കുറവ് വന്നിട്ടുണ്ട്. ആദ്യ ദിനം മുതല്‍ ലംഘനം നടത്തിയ പലര്‍ക്കും പിഴയും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

TAGS :

Next Story