മ്യാൻമറിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; റോഹിംഗ്യകളെ സഹായിക്കുമെന്ന് സൗദി
ഐക്യരാഷ്ട്ര സഭയിൽ നടന്ന പ്രത്യേക യോഗത്തിലാണ് സൗദി പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത്.

റോഹിംഗ്യന്‍ മുസ്‍ലിങ്ങൾക്കെതിരെ ആസൂത്രിത മായ മനുഷ്യാവകാശ ലംഘനം നടക്കുന്നതായി സൗദി അറേബ്യ. പത്ത് ലക്ഷ ത്തിലേറെ പേർക്ക് മ്യാൻമറിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നുവെന്നും സൗദി പ്രതിനിധി പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ നടന്ന പ്രത്യേക യോഗത്തിലാണ് സൗദി പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത്.
റോഹിംഗ്യൻ മുസ്‍ലിങ്ങൾക്കെതിരെ നടക്കുന്നത് ആസൂത്രിതമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷട്ര സഭയിലെ സൗദി പ്രതിനിധി അംബാസഡർ അബ്ദുല്ല അൽ മുഅല്ലിമി പറഞ്ഞു. ഇത് മൂലം 2017 ആഗസ്റ്റ് മുതൽ പത്ത് ലക്ഷത്തിലേറെ റോഹിംഗ്യൻ മുസ്‍ലിങ്ങളും മറ്റു ന്യൂനപക്ഷങ്ങളും മ്യാൻമറിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഹിംഗ്യൻ മുസ്‍ലിങ്ങളുടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രമേയത്തിൽ ഐക്യരാഷ്ട്ര സഭയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യാൻമർ ഭരണകൂടം ചെയ്ത് കൂട്ടുന്ന ഈ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാൻ ആഗോള സമൂഹത്തിനോ, ഐക്യാരാഷ്ട്ര സഭക്കോ ഇപ്പോഴും കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഹിംഗ്യൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് കഴിഞ്ഞ ആഴ്ച സൗദി അറേബ്യ ധന സഹായം പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശിൽ അഭയം തേടിയ 87,165 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവർക്ക് ഭവന നിർമ്മാണത്തിന് യു.എസുമായി ചേർന്നാണ് സൗദി സഹായ പദ്ധതി നടപ്പിലാക്കുന്നത്.
Adjust Story Font
16

