Quantcast

സൗദിയിലെ മൂല്യവർധിത നികുതി ഉയര്‍ത്തിയ നടപടി പുന:പരിശോധിക്കുമെന്ന് സൗദി അറേബ്യ

വാറ്റ് കുത്തനെ കൂട്ടിയത് വേദനയേറിയ തീരുമാനമായിരുന്നുവെന്നും സ്ഥിതി മെച്ചപ്പെടുമ്പോൾ പഴയപടിയാക്കിയേക്കുമെന്നും മന്ത്രി പറഞ്ഞു.

MediaOne Logo

  • Published:

    20 Nov 2020 2:43 AM GMT

സൗദിയിലെ മൂല്യവർധിത നികുതി ഉയര്‍ത്തിയ നടപടി പുന:പരിശോധിക്കുമെന്ന് സൗദി അറേബ്യ
X

മൂല്യ വർധിത നികുതി 15 ശതമാനമാക്കി ഉയർത്തിയ തീരുമാനം പുനപരിശോധിക്കുമെന്ന് സൗദി അറേബ്യ. വാറ്റ് കുത്തനെ കൂട്ടിയത് വേദനയേറിയ തീരുമാനമായിരുന്നുവെന്നും സ്ഥിതി മെച്ചപ്പെടുമ്പോൾ പഴയപടിയാക്കിയേക്കുമെന്നും മന്ത്രി പറഞ്ഞു. നികുതി വർധനവിന്റെ മറവിലുള്ള വെട്ടിപ്പും കൃത്രിമ വില വർധനവിനും പിഴയും ശിക്ഷയും ഈടാക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

വരുമാനം വർധിപ്പിക്കൽ ലക്ഷ്യംവെച്ചാണ് സൗദിയിലെ മൂല്യ വർധിത നികുതി അഞ്ചിൽ നിന്നും പതിനഞ്ച് ശതമാനമാക്കിയത്. ഇതോടെ വിപണിയിൽ സ്വാഭാവികമായ വിലയേറ്റമുണ്ടായി. സാമ്പത്തിക രംഗത്ത് പണപ്പെരുപ്പവും പ്രകടമാണ്. പൂജ്യം ശതമാനത്തിൽ നിന്നും ആറ് ശതമാനം വരെ പണപ്പെരുപ്പമെത്തി. ജനങ്ങളുടെ പ്രയാസം ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. സാമ്പത്തിക രംഗം സാധാരണ നിലയിലാകുമ്പോള്‍ ഉയർത്തിയ മൂല്യവർധിത നികുതി പഴയപടിയാക്കിയേക്കുമെന്ന് സൗദി വാർത്താ വിതരണ മന്ത്രി മാജിദ് അൽ ഖസബി പറഞ്ഞു.

വാണിജ്യ മന്ത്രാലയം ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകും. ഇതിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. സൗദിയിൽ വാറ്റിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകൾക്കും ഭക്ഷണം പൂഴ്ത്തി വെക്കുന്നതിനും പിഴ കുത്തനെ കൂട്ടിയിട്ടുണ്ട്.

Watch Video

TAGS :

Next Story