Quantcast

നിയമലംഘകരെ പിടികൂടുന്നതിന് പരിശോധന ശക്തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പിടികൂടുന്നതിനായി പരിശോധന ശക്തമാക്കിയത്

MediaOne Logo

  • Published:

    21 Nov 2020 8:02 AM IST

നിയമലംഘകരെ പിടികൂടുന്നതിന് പരിശോധന ശക്തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം
X

സൗദിയില്‍ നിയമലംഘകരെ പിടികൂടുന്നതിന് വീണ്ടും പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേര്‍ പടിയിലായതായി മന്ത്രലയം അറിയിച്ചു. അറസ്റ്റിലായവരെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നേരിട്ട് നാടുകടത്തുന്ന പ്രക്രിയയാണ് സ്വീകരിക്കുക.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പിടികൂടുന്നതിനായി പരിശോധന ശക്തമാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ് പരിശോധനകള്‍ നടത്തുന്നത്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും പരിശോധന തുടരുന്നുണ്ട്. താമസ രേഖാ കാലാവധി അവസാനിച്ചവര്‍, ഗാര്‍ഹിക വിസയില്‍ രാജ്യത്തെത്തി മറ്റു ജോലികളില്‍ ഏര്‍പ്പെട്ടവര്‍ എന്നിവരെയാണ് പ്രധാനമായും പരിശോധനകളില്‍ പിടികൂടുന്നത്. റിയാദ്, ജിദ്ദ, ദമ്മാം പ്രവിശ്യകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ആയിരകണക്കിന് വിദേശികള്‍ പിടിയിലായതായി മന്ത്രാലയം അറിയിച്ചു. അറസ്റ്റിലാകുന്നവരെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് നാടുകടത്തുന്ന പ്രക്രിയയും സ്വീകരിച്ചു വരുന്നുണ്ട്.

സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ ഉള്‍പ്പെടയുള്ളവരും പിടിയിലായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം ആയിരകണക്കിന് അനധികൃത താമസക്കാരെയാണ് സൗദി ഇതിനകം നാടു കടത്തിയത്. അവയില്‍ മൂവായിരത്തിധികം പേര്‍ ഇന്ത്യക്കാരാണ്.

TAGS :

Next Story