Quantcast

'ജി20 ഉച്ചകോടി നേരിട്ട് റിപ്പോർട്ട് ചെയ്ത ഏക ഇന്ത്യന്‍ ചാനല്‍'; അന്താരാഷ്ട്ര വാർത്ത ചാനലിൽ ഇടംപിടിച്ച് മീഡിയവൺ

റിയാദിൽ നടന്ന ജി20 ഉച്ചകോടി നേരിട്ട് റിപ്പോർട്ട് ചെയ്ത മീഡിയവണിനെ കുറിച്ച് സൗദി ദേശീയ ടെലിവിഷനായ സൗദി ടി.വിയാണ് പ്രത്യേക റിപ്പോർട്ട് നല്‍കിയത്

MediaOne Logo

  • Published:

    23 Nov 2020 11:44 AM IST

ജി20 ഉച്ചകോടി നേരിട്ട് റിപ്പോർട്ട് ചെയ്ത ഏക ഇന്ത്യന്‍ ചാനല്‍;  അന്താരാഷ്ട്ര വാർത്ത ചാനലിൽ ഇടംപിടിച്ച് മീഡിയവൺ
X

അന്താരാഷ്ട്ര വാർത്ത ചാനലിൽ ഇടംപിടിച്ച് മീഡിയവൺ. റിയാദിൽ നടന്ന ജി20 ഉച്ചകോടി നേരിട്ട് റിപ്പോർട്ട് ചെയ്ത മീഡിയവണിനെ കുറിച്ച് സൗദി ദേശീയ ടെലിവിഷനായ സൗദി ടിവിയാണ് പ്രത്യേക റിപ്പോർട്ട് നല്‍കിയത്. ഇത്തവണത്തെ ജി 20 ഉച്ചകോടി റിപ്പോർട്ട് ചെയ്ത ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജി 20 ഉച്ചകോടി റിപ്പോർട്ട് ചെയ്യാൻ നിരവധി അന്താരാഷ്ട്ര മാധ്യമാങ്ങൾ റിയാദിൽ എത്തിയിരുന്നു. ഇന്ത്യയിൽ നിന്നും മീഡിയവണിന് മാത്രമാണ് ഉച്ചകോടി റിപ്പോർട്ട് ചെയ്യാൻ ഔദ്യോഗിക ക്ഷണം ലഭിച്ചത്.

മീഡിയവണിന്‍റെ ഈ നേട്ടമാണ് സൗദി ദേശീയ ചാനലായ സൗദി ടി.വിയിൽ ഇടംപിടിച്ചത്, ഉച്ചകോടി റിപ്പോർട്ട് ചെയ്ത മീഡിയവൺ സൗദി പ്രതിനിധി അഫ്താബ് റഹ്മാന്‍റെ ഇന്‍റര്‍വ്യൂ കൂടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സംപ്രേഷണം ചെയ്തത്. സൗദിയിൽ നേരത്തെ നടന്ന നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളും മീഡിയവൺ നേരിട്ട് റിപ്പോർട്ട് ചെയ്തിരുന്നു. സൗദി വാർത്ത വിതരണ മന്ത്രാലയത്തിന്‍റെ അനുമതിയോടെ പ്രവർത്തിക്കുന്ന ഏക ഇന്ത്യൻ ചാനലുമാണ് മീഡിയവൺ.

ജി 20 ഉച്ചകോടി കവർ ചെയ്ത ഏക ഇന്ത്യൻ ചാനലായ മീഡിയവണിനേയും റിപ്പോർട്ടർ അഫ്താബു റഹ്മാനെ കുറിച്ചും സൗദി ദേശീയ ചാനലായ സൗദി...

Posted by MediaOne Saudi on Sunday, November 22, 2020
TAGS :

Next Story