Quantcast

മദീന സന്ദർശിച്ച് മടങ്ങിയ മലയാളി കുടുംബം അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു; ഒരു കുട്ടി രക്ഷപ്പെട്ടു

ഇന്നാണ് അപകടമുണ്ടായത്

MediaOne Logo

  • Published:

    5 Dec 2020 6:52 PM IST

മദീന സന്ദർശിച്ച് മടങ്ങിയ മലയാളി കുടുംബം അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു; ഒരു കുട്ടി രക്ഷപ്പെട്ടു
X

സൗദിയിൽ വാഹനപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ്, ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്. ജിദ്ദക്കും മദീനക്കും ഇടയിൽ അംന എന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. മൂത്ത കുട്ടി പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. താഇഫിലാണ് റസാഖ് ജോലി ചെയ്തിരുന്നത്. ഇവിടെ ഫാമിലി വിസയിലായിരുന്നു കുടുംബം. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സ്ഥലത്തേക്ക് സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും എത്തിയിട്ടുണ്ട്.

TAGS :

Next Story