Quantcast

പരിചയമില്ലാത്തവരുമായി ബാങ്കിടപാട് നടത്തരുത്; മുന്നറിയിപ്പുമായി സൗദി ബാങ്കിംഗ് കൂട്ടായ്മ

അജ്ഞാതരായ ആളുകളുടെ പേരില്‍ നടത്തുന്ന ഇടപാടുകളില്‍ ജാഗ്രത പാലിക്കുവാനും പരമാവധി വിട്ട് നില്‍ക്കുവാനും കമ്മിറ്റി നിര്‍ദ്ദേശിച്ചു

MediaOne Logo

  • Published:

    6 Dec 2020 7:44 AM IST

പരിചയമില്ലാത്തവരുമായി ബാങ്കിടപാട് നടത്തരുത്; മുന്നറിയിപ്പുമായി സൗദി ബാങ്കിംഗ് കൂട്ടായ്മ
X

നേരിട്ട് പരിചയമില്ലാത്ത അജ്ഞാതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമിടപാട് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ബാങ്ക് കൂട്ടായ്മ. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഹവാല, ബിനാമി ഇടപാടുകള്‍ നടത്തുന്നതിനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ബാങ്ക് അകൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ ബാങ്കിങ് ബോധവല്‍ക്കരണ കമ്മിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. നേരിട്ട് പരിചയമില്ലാത്ത അജ്ഞാതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമിടപാട് നടത്തുന്നതിനെതിരെയാണ് മുന്നറിയിപ്പ്. സ്വന്തം ബാങ്ക് അകൗണ്ടുകള്‍ വഴി നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും പൂര്‍ണ്ണ ഉത്തരാവാദി അകൗണ്ട് ഉടമ മാത്രമായിരിക്കുമെന്നും കമ്മിറ്റി ആവര്‍ത്തിച്ചു. ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പ് വരുത്തണം.

അജ്ഞാതരായ ആളുകളുടെ പേരില്‍ നടത്തുന്ന ഇടപാടുകളില്‍ ജാഗ്രത പാലിക്കുവാനും പരമാവധി വിട്ട് നില്‍ക്കുവാനും കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇത്തരം നടപടികള്‍ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വലിയ കേസുകളില്‍ അകപ്പെടുന്നതിന് ഇടയാക്കിയേക്കും. നേരിട്ട് അറിവില്ലാത്തവരുടെ പേരില്‍ നിന്ന് സ്വന്തം ബാങ്ക് അകൗണ്ടിലേക്ക് പണമിടപാട് വല്ലതും നടന്നതായി ബോധ്യപ്പെട്ടാല്‍ ഉടന്‍ ബാങ്കിനെ അറിയിക്കണം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി നടത്തുന്ന ഇടപാടുകളില്‍ പണത്തിന്‍റെ ഉറവിടവും ഇടപാടിന്‍റെ യഥാര്‍ഥ ലക്ഷ്യവും വെളിപ്പെടുത്തല്‍ നിര്‍ബന്ധമാണെന്നും ബോധവല്‍ക്കരണ കമ്മിറ്റി ആവര്‍ത്തിച്ചു.

TAGS :

Next Story