അക്കൗണ്ടിങ് രംഗത്തെ തട്ടിപ്പുകള്‍ തടയുന്നതിന് സൗദിയില്‍ നിയമം പരിഷ്‌കരിക്കുന്നു
അഞ്ച് വര്‍ഷം വരെ തടവും ഇരുപത് ലക്ഷം റിയാല്‍ പിഴയും ചുമത്തുന്നതിന് വ്യവസ്ഥ ചെയ്യുന്നതായിരിക്കും പുതിയ നിയമം.

അക്കൗണ്ടിങ് മേഖലയിലെ തട്ടിപ്പുകള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തുന്നതിന് സൗദിയില്‍ നിയമം പരിഷ്‌കരിക്കുന്നു. അഞ്ച് വര്‍ഷം വരെ തടവും ഇരുപത് ലക്ഷം റിയാല്‍ പിഴയും ചുമത്തുന്നതിന് വ്യവസ്ഥ ചെയ്യുന്നതായിരിക്കും പുതിയ നിയമം. ഈ മാസാവസാനത്തോടെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്‍റുമാരുടെ പ്രവര്‍ത്തന ഗുണമേന്മ ഉയര്‍ത്തുന്നതിന് ലക്ഷ്യമിട്ടാണ് നിയമം പരിഷ്‌കരിക്കുന്നത്. അക്കൗണ്ടിങ് മേഖലയിലെ കൃത്രിമങ്ങള്‍ തടയുന്നതിന് പുതിയ നിയമം സഹായകരമാകും. നിയമ വിരുദ്ധമായി തട്ടിപ്പുകളിലേര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതായിരിക്കും പരിഷ്‌കരിച്ച നിയമമെന്ന് സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അകൗണ്ടന്റ് സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് അല്‍ഗാമിസ് പറഞ്ഞു.
More to Watch...
Next Story
Adjust Story Font
16

