Quantcast

സ്വകാര്യമേഖലയില്‍ ആറ് മണിക്കൂര്‍ ജോലി: സൗദിയില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

സൗദിയില്‍ റമദാനിൽ സ്വകാര്യമേഖലയിൽ ആറ് മണിക്കൂറായിരിക്കും ജോലി സമയമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്കുകളും മണിട്രാൻസ്ഫർ സ്ഥാപനങ്ങളും രാവിലെ 10 മണിമുതൽ വൈകുന്നരം നാല് വരെയാണ് പ്രവർത്തിക്കുക.

MediaOne Logo

Web Desk

  • Published:

    8 April 2021 8:00 AM IST

സ്വകാര്യമേഖലയില്‍ ആറ് മണിക്കൂര്‍ ജോലി: സൗദിയില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
X

സൗദിയില്‍ റമദാനിൽ സ്വകാര്യമേഖലയിൽ ആറ് മണിക്കൂറായിരിക്കും ജോലി സമയമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്കുകളും മണിട്രാൻസ്ഫർ സ്ഥാപനങ്ങളും രാവിലെ 10 മുതൽ വൈകുന്നരം നാല് വരെയാണ് പ്രവർത്തിക്കുക. മെയ് 10 മുതൽ 17 വരെ ബാങ്കുകൾക്ക് ചെറിയ പെരുന്നാൾ അവധിയായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

സൗദിയിൽ റമദാനിൽ സ്വകാര്യ മേഖലയിലെ എസ്.വൈ.എ.എസ് ജീവനക്കാർക്ക് ജോലി സമയം ആറ് മണിക്കൂറാക്കി കുറച്ചതായി മാനവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അഞ്ച് മണിക്കൂറാണ് റമദാനിലെ ജോലിസമയം. ബാങ്കുകൾ രാവിലെ 10 മണിമുതൽ വൈകുന്നേരം നാല് മണിവരെയാണ് പ്രവർത്തിക്കുക. എന്നാൽ മണിട്രാൻസ്ഫർ പണമിടപാട് സ്ഥാപനങ്ങൾ രാവിലെ ഒമ്പതര മുതൽ വൈകുന്നേരം അഞ്ചര വരെ പ്രവർത്തിക്കുന്നതാണ്.

ബാങ്കുകളുടെ ചെറിയ പെരുന്നാൾ അവധി മെയ് 10 മുതൽ 17 വരെയും ബലി പെരുന്നാൾ അവധി ജൂലൈ 15 മുതൽ 25 വരെയുമായിരിക്കും. മണിട്രാൻസ്ഫർ സ്ഥാപനങ്ങൾക്ക് മെയ് 11 മുതൽ 16 വരെ ചെറിയ പെരുന്നാൾ അവധിയായും, ജൂലൈ 18 മുതൽ 22 വരെ ബലിപെരുന്നാൾ അവധിയുമായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story