Quantcast

മാറ്റങ്ങളുടെ പാതയില്‍ സൌദി; മുഹമ്മദ് ബിന്‍ സല്‍മാന് അഭിനന്ദനം

സല്‍മാന്‍ രാജാവിന്റെ ഉത്തരവുകള്‍ക്ക് പിന്നിലുണ്ടായിരുന്ന ഉത്തേജക ഘടകമാണ് ഈ യുവഭരണാധികാരി

MediaOne Logo

Web Desk

  • Published:

    25 Jun 2018 2:16 AM GMT

മാറ്റങ്ങളുടെ പാതയില്‍ സൌദി; മുഹമ്മദ് ബിന്‍ സല്‍മാന് അഭിനന്ദനം
X

വനിതാ ഡ്രൈവിങ് ആരംഭിച്ചതോടെ ലോക ശ്രദ്ധ നേടുകയാണ് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സല്‍മാന്‍ രാജാവിന്റെ ഉത്തരവുകള്‍ക്ക് പിന്നിലുണ്ടായിരുന്ന ഉത്തേജക ഘടകമാണ് ഈ യുവഭരണാധികാരി. കിരീടാവകാശിയായി അധികാരമേറ്റ ശേഷം ലോക ശ്രദ്ധ നേടിയ മൂന്നാമത്തെ നീക്കമാണിത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഏറ്റവും ശക്തനായ മകന്‍. കിരീടാവകാശിയായി അധികാരമേറ്റ ശേഷം ഇദ്ദേഹം ലോകത്തറിയപ്പെടുന്നത് എംബിഎസ് എന്ന ചുരുക്കപ്പേരിലാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഗൂഗിളില്‍ എറ്റവും കൂടുതല്‍ തിരയപ്പെട്ട നാമം. കാരണമുണ്ട്. പ്രതിരോധ മന്ത്രിയുടെ പദവി കൂടിയുള്ള ഈ കിരീടാവകാശി അധികാരമേറ്റ ശേഷമാണ് സുപ്രധാന മാറ്റങ്ങള്‍ സൌദി അറേബ്യ കാണുന്നത്. ഇത് നേട്ടമായെണ്ണുന്ന രാജ്യത്തെ യുവ തലമുറ. അതില്‍ ഒന്നാമത്തേത്ത് സാമ്പത്തിക പരിഷ്കരങ്ങളായിരുന്നു. ഈ വര്‍ഷം മുതല്‍ നികുതി കൂടിയേര്‍പ്പെടുത്തി എണ്ണേതര സമ്പദ് ഘടന ശക്തിപ്പെടുത്താനായിരുന്നു ശ്രമം.

രണ്ടാമത്തേത് വിനോദ രംഗം. തിയറ്റര്‍ തുറന്നും വിനോദ പരിപാടികള്‍ വര്‍ദ്ധിപ്പിച്ചും രാജ്യത്തെ ജനതയെ അകത്തു തന്നെ നിലനിര്‍ത്തുക. അതിലൂടെയും സമ്പദ് ഘടനയുടെയും സാമൂഹ്യ പരിഷ്കരണവുമായിരുന്നു ലക്ഷ്യം. മൂന്നാമത്തേതും ഇപ്പോള്‍ നടപ്പിലായതുമാണ് വനിതാ ഡ്രൈവിങ്ങിനുള്ള അനുമതി. കഴിഞ്ഞ സെപ്തംബറില്‍ സല്‍മാന്‍ രാജാവിന്റെ പ്രഖ്യാപനത്തിനു പിന്നിലെ ചാലക ശക്തി ഇദ്ദേഹമായിരുന്നു. വരും മാസങ്ങളില്‍ സൌദിയുടെ സമ്പൂര്‍ണ പരിഷ്കരണം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് വരുന്നത്. ലോക മാധ്യമങ്ങളുടെ കണ്ണ് അദ്ദേഹത്തെ പിന്തുടരുന്നതിന്റെ കാരണവും ഇതു തന്നെ.

TAGS :

Next Story