Quantcast

സൗദിയിൽ ഇലക്ട്രോണിക് ഇഖാമ പ്രാബല്യത്തിൽ; അബ്ഷിർ സേവനങ്ങൾ വിപുലീകരിച്ചു

സന്ദർശന വിസയിലുള്ളവർക്കും, ആശ്രിത വിസയിലുള്ളവർക്കും അബ്ഷിർ സേവനം ലഭ്യമാകും.

MediaOne Logo

  • Published:

    6 Feb 2021 8:13 AM IST

സൗദിയിൽ ഇലക്ട്രോണിക് ഇഖാമ പ്രാബല്യത്തിൽ; അബ്ഷിർ സേവനങ്ങൾ വിപുലീകരിച്ചു
X

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടലായ അബ്ശിർ പ്ലാറ്റ്ഫോം വഴിയുള്ള ഏതാനും പുതിയ സേവനങ്ങൾ കൂടി സൗദി ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ഫോണുകളിൽ ഡിജിറ്റൽ ഇഖാമ സുക്ഷിക്കാൻ സാധിക്കുന്ന ഹവിയ്യത്തു മുഖീം സേവനം ഇതിൽ പ്രധാനമാണ്. ഇതനുസരിച്ച് ഇനി മുതൽ വിദേശികൾക്ക് ഇഖാമക്ക് പകരമായി അബ്ഷിർ മൊബൈൽ ആപ്പിലെ ഡിജിറ്റൽ ഇഖാമ സേവനം ഉപയോഗിക്കാം.

കൂടാതെ, ഓൺലൈനായി പൂർത്തീകരിക്കാൻ സാധിക്കാത്ത സേവനങ്ങൾക്ക് ജവാസാത്ത് വിഭാഗവുമായി ആശയ വിനിമയം നടത്തുന്നതിനുള്ള സേവനവും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇത് വിദേശികൾക്ക് ജവാസാത്ത് ഓഫീസിൽ നേരിട്ട് പോകുന്നത് ഒഴിവാക്കാൻ സഹായകരമാകും. മാത്രവുമല്ല ജി.സി.സി പൗരന്മാർക്കും, സന്ദർശന വിസയിലോ, ആശ്രിത വിസയിലോ രാജ്യത്തുള്ളവർക്കും അബ്ഷിറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിലൂടെ നിരവധി സേവനങ്ങൾ വിദേശികൾക്ക് എളുപ്പത്തിൽ ലഭ്യമാകും. അബ്ഷിർ ഇന്റിവിജ്വൽ ആപ്പ് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്താൽ ഈ സേവനങ്ങൾ ഉപയോഗിക്കാം. വിവിധ ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്കും ബാങ്ക് സൈറ്റ് വഴി അബ്ഷിറിൽ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

TAGS :

Next Story