Quantcast

സൗദി ഭരണാധികാരി സൽമാൻ രാജാവ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു

ഇത് വരെ ഒന്നര ലക്ഷത്തോളം പേർക്ക് സൗദിയിൽ വാക്‌സിൻ നൽകിയിട്ടുണ്ട്. സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ ദിവസം നിയോമിൽ വെച്ചാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

MediaOne Logo

  • Published:

    10 Jan 2021 7:18 AM IST

സൗദി ഭരണാധികാരി സൽമാൻ രാജാവ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു
X

സൗദി ഭരണാധികാരി സൽമാൻ രാജാവ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ നേരത്തെ വാക്‌സിൻ സ്വീകരിച്ചിരുന്നു. ഇത് വരെ ഒന്നര ലക്ഷത്തോളം പേർക്ക് സൗദിയിൽ വാക്‌സിൻ നൽകിയിട്ടുണ്ട്. സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ ദിവസം നിയോമിൽ വെച്ചാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സഹോദരൻ പ്രിൻസ് ഖാലിദ് ബിൻ സൽമാനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും നേരത്തെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്നു. മഹാമാരിയുടെ തുടക്കം മുതൽ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും സർവ്വ പിന്തുണയും നൽകിവരുന്നതിന് ആരോഗ്യ മന്ത്രി സൽമാൻ രാജാവിനോട് നന്ദി പറഞ്ഞു.

more to watch

TAGS :

Next Story