Quantcast

അസ്ഥിരത സൃഷ്ടിക്കുന്നു; ഇറാനെതിരെ വിമർശവുമായി സൗദി അറേബ്യ

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് റഷ്യയുടെ സുഹൃത് രാജ്യം കൂടിയായ ഇറാനെതിരെ സൗദി വിദേശകാര്യമന്ത്രിയുടെ പ്രസ്താവന

MediaOne Logo

  • Published:

    16 Jan 2021 7:39 AM IST

അസ്ഥിരത സൃഷ്ടിക്കുന്നു; ഇറാനെതിരെ വിമർശവുമായി സൗദി അറേബ്യ
X

അയല്‍ രാജ്യങ്ങളില്‍ ഇടപെടല്‍ നടത്തിയും സൈനിക സംഘങ്ങള്‍ക്ക് സഹായം നല്‍കിയും അസ്ഥിരത സൃഷ്ടിക്കുകയാണ് ഇറാനെന്ന് സൗദി വിദേശ കാര്യമന്ത്രി. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് റഷ്യയുടെ സുഹൃത് രാജ്യം കൂടിയായ ഇറാനെതിരെ സൗദി വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. ഇറാന്‍റെ കാര്യത്തില്‍ സൗദിക്കുള്ള ഉത്കണ്ഠ മനസ്സിലാക്കുന്നതായും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമങ്ങളുണ്ടാവണമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

അറബ് രാജ്യങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്ന ഇറാന്‍, മേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് സൗദി വിദേശകാര്യന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് റഷ്യയുടെ സുഹൃദ് രാജ്യം കൂടിയായ ഇറാനെതിരെ സൗദി വിദേശകാര്യമന്ത്രി പ്രതികരിച്ചത്. ഇറാനിലെ ജനങ്ങള്‍ക്കായിരിക്കണം അവര്‍ മുന്‍ഗണന നല്‍കേണ്ടത്. അങ്ങനെ സ്വന്തം ജനതയുടെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ മേഖലയിലെ കാര്യങ്ങളിലൊക്കെ മാറ്റം വരുമെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. സിറിയയിലും യമനിലും ഇറാന്‍റെ ഇടപെടലുകളാണ് അവിടങ്ങളില്‍ സമാധാനത്തിന് തടസ്സമായി നില്‍ക്കുന്നതെന്നും സൗദി വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാ മേഖലകളിലും റഷ്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് തന്‍റെ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിനെതിരേ മൂന്നര വര്‍ഷമായി നിലനിന്നിരുന്ന ഉപരോധം പിന്‍വലിച്ച നടപടി റഷ്യ സ്വാഗതം ചെയ്യുന്നതായി വിദേകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് അറിയിച്ചു. മേഖലയില്‍ ബാഹ്യ ഇടപെടലുകള്‍ പാടില്ലെന്ന സൗദിയുടെ നിലപാടാണ് റഷ്യയ്ക്കുള്ളത്. ഇറാനും ജിസിസി രാജ്യങ്ങള്‍ക്കുമിടയില്‍ സമവായ ചര്‍ച്ചകള്‍ ആവശ്യമാണ്. അതുവഴി പരസ്പര വിശ്വാസമാര്‍ജിച്ച് മുന്നോട്ടുപോവാന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

TAGS :

Next Story