സൗദിയിൽ ഓൺലൈൻ പഠന രീതി പത്താഴ്ച കൂടി തുടരും
കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൽമാൻ രാജാവിന്റെ നിർദേശമനുസരിച്ചുള്ള തീരുമാനം.

സൗദിയിൽ ഓൺലൈൻ പഠന രീതി പത്താഴ്ച കൂടി തുടരാൻ വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൽമാൻ രാജാവിന്റെ നിർദേശമനുസരിച്ചുള്ള തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചു. അതായത്, സെക്കന്റ് ടേമിലെ പത്താമത്തെ ആഴ്ചാവസാനം വരെ ഓൺലൈൻ വിദ്യാഭ്യാസ രീതി തുടരും. അതിവേഗ ഇന്റർനെറ്റുള്ള സൗദിയിൽ ഓൺലൈൻ പഠനം വിജയകരമായി പുരോഗമിക്കുന്നുണ്ട്.
മദ്‌റസതീ പ്ലാറ്റ്‌ഫോം, ദേശീയ വിദ്യാഭ്യാസ പോർട്ടലായ ഐൻ പ്ലാറ്റ്ഫോം, വെർച്വൽ നഴ്‌സറി ആപ്ലിക്കേഷൻ എന്നിവ വഴിയുള്ള പഠനം വിജയകരമായി തുടരുകയാണ്. യൂനിവേഴ്‌സിറ്റികളും കോളേജുകളിലും ഇതര സ്ഥാപനങ്ങളിലും ഓൺലൈൻ രീതി വിജയകരമാണ്. ഇതെല്ലാം കണക്കിലെടുത്തും ജനിതക മാറ്റം സംഭവിച്ച കോവിഡ് ഭീതി നിലനിൽക്കുന്നതിനാലുമാണ് ക്ലാസ് നേരിട്ട് തുടങ്ങുന്നത് നീട്ടിയത്.
സ്‌കൂളുകൾക്കും യൂനിവേഴ്‌സിറ്റികൾക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.കോവിഡ് ഭീതി പൂർണമായും നീങ്ങുന്നതോടെയാകും സ്ഥാപനങ്ങൾ തുറക്കുക.
Adjust Story Font
16

