Quantcast

സൗദിയിൽ ഈ വർഷത്തെ ഏറ്റവും കടുപ്പമേറിയ തണുപ്പ് ഉടന്‍

മഴക്ക് സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത വേണമെന്ന് സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി

MediaOne Logo

  • Published:

    18 Jan 2021 6:08 AM IST

സൗദിയിൽ ഈ വർഷത്തെ ഏറ്റവും കടുപ്പമേറിയ തണുപ്പ് ഉടന്‍
X

സൗദിയിൽ ഈ വർഷത്തെ ഏറ്റവും കടുപ്പമേറിയ തണുപ്പ് ഈയാഴ്ച അനുഭവപ്പെടും. റിയാദ് ഉൾപ്പെടെയുള്ള മധ്യപ്രവിശ്യകളിൽ തണുപ്പ് മൂന്ന് ഡിഗ്രിക്ക് താഴെയെത്തും. ഉയർന്ന മേഖലകളിൽ മഞ്ഞുവീഴ്ചയും ഈയാഴ്ചയുണ്ടാകും.ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

ശനിയാഴ്ചക്കകം സൗദിയുടെ വിവിധ ഭാഗങ്ങളിൽ തണുത്ത കാറ്റ് ശക്തമാകും. രാജ്യത്ത് ഈ വർഷത്തെ കടുപ്പമേറിയ കാലാവസ്ഥയാകും അനുഭവപ്പെടുക. വടക്കൻ അതിർത്തി പ്രദേശങ്ങളിൽ തണുപ്പ് സീറോ ഡിഗ്രിക്ക് താഴെയെത്തും. ഹാഇൽ, തുറൈഫ് അടക്കമുള്ള മേഖലകളിലും സമാന സ്ഥിതിയാകും. റിയാദിൽ വ്യാഴാഴ്ചയോടെ തണുപ്പ് മൂന്ന് ഡിഗ്രിയായി കുറയും.

മധ്യ പ്രവിശ്യയിലും ദമ്മാം ഉൾപ്പെടെ കിഴക്കൻ പ്രവിശ്യയിലും പത്ത് ഡിഗ്രിക്ക് താഴെയാകും ഈയാഴ്ച തണുപ്പ്. മക്കയിൽ ചൂട് 15 ഡിഗ്രിയിലേക്കും ജിദ്ദയിൽ 20ലേക്കും താഴും. തബൂക്ക് അടക്കമുള്ള മേഖലകളിലെ ഉയർന്ന മലയോരങ്ങളിൽ മഞ്ഞുവീഴ്ചക്കും സാധ്യതയേറി. തണുപ്പ് ശക്തമായതോടെ കോവിഡ് കേസുകളിലും നേരിയ മാറ്റമുണ്ട്. മഴക്ക് സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത വേണമെന്ന് സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി.

TAGS :

Next Story