സെൻട്രൽ ബാങ്ക് അംഗീകാരം നൽകി; സൗദിയില്‍ ഇനി ബാങ്ക് വഴിയുള്ള പണമിടപാട് വേഗത്തിലാകും
വിവിധ ബാങ്കുകൾക്കിടയിൽ സാമ്പത്തിക കൈമാറ്റം തൽക്ഷണം പൂർത്തിയാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും സാധിക്കും.

സൗദിയിലെ വ്യത്യസ്ഥങ്ങളായ ബാങ്കുകൾക്കിടയിൽ ലോക്കൽ ട്രാൻസ്ഫർ ഇനി ഞൊടിയിടയിൽ നടത്താനാകും. ഇതിനുള്ള അംഗീകാരം സെൻട്രൽ ബാങ്ക് നൽകി. ഫെബ്രുവരി 21 മുതൽ പുതിയ പദ്ധതി പ്രാബല്യത്തിൽ വരും. വിവിധ സൗദി ബാങ്കുകളുമായി നടത്തിയ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി നടത്തിയതിനു ശേഷമാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. ഇതോടെ വിവിധ ബാങ്കുകൾക്കിടയിൽ സാമ്പത്തിക കൈമാറ്റം തൽക്ഷണം പൂർത്തിയാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും സാധിക്കും.
ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും മുഴു സമയവും പുതിയ സേവനം പ്രവർത്തിക്കുമെന്നും സെൻട്രൽ ബാങ്ക് പ്രസ്താവാനയിൽ പറഞ്ഞു. സൗദി പേയ്‌മെന്റ് വികസിപ്പിച്ചെടുത്ത സംവിധാനം ഒരിക്കൽ ആക്റ്റിവേറ്റ് ചെയ്‌താൽ പ്രാദേശിക ബാങ്കുകളിലെ അകൗണ്ടുകൾക്കിടയിൽ ഉടനടി സാമ്പത്തിക കൈമാറ്റം സാധ്യമാകുമെന്നതാണ് സവിശേഷത. ഇതിനുള്ള ഫീസ് നിലവിലെ ട്രാൻസ്ഫർ ഫീസിനെക്കാളും കുറവായിരിക്കും.
Adjust Story Font
16

