Quantcast

പേറ്റന്റ്, കോപ്പിറൈറ്റ്, ലോഗോ റൈറ്റ് ലംഘനം: സൗദിയിൽ പ്രോഗ്രാമുകളും ഇലക്ട്രോണിക്സും പിടികൂടി

പകർപ്പാവകാശ ലംഘനം നടത്തിയ എഴുപത്തിയേഴ് വെബ്സൈറ്റുകളും ബ്ലോക് ചെയ്തു.

MediaOne Logo

  • Published:

    1 Feb 2021 8:43 AM IST

പേറ്റന്റ്, കോപ്പിറൈറ്റ്, ലോഗോ റൈറ്റ് ലംഘനം: സൗദിയിൽ പ്രോഗ്രാമുകളും ഇലക്ട്രോണിക്സും പിടികൂടി
X

സൗദിയിൽ പകർപ്പവകാശ ലംഘനങ്ങളും, പേറ്റന്റ്, ലോഗോ നിയമലംഘനങ്ങളും കണ്ടെത്താൻ നടത്തിയ പരിശോധനയിൽ പതിനായിരത്തിലേറെ ഉത്പന്നങ്ങൾ പിടികൂടി. പകർപ്പാവകാശ ലംഘനം നടത്തിയ എഴുപത്തിയേഴ് വെബ്സൈറ്റുകളും ബ്ലോക് ചെയ്തു. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലായിരുന്നു പ്രധാന പരിശോധനകൾ.

സൗദിയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അതോറിറ്റിയും പൊതു സുരക്ഷാ വകുപ്പും ചേർന്നാണ് പരിശോധന നടത്തുന്നത്. സൗദി നിയമം പ്രകാരം മറ്റൊരു സ്ഥാപനത്തിന്റെ രജിസ്റ്റർ ചെയ്ത ലോഗോ ഉപയോഗിക്കാൻ പാടില്ല. പേറ്റന്റ് നിയമ ലംഘനവും കുറ്റകരമാണ്. കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്കും ഈ നിയമം ബാധകമാവും. ഇവ ലംഘിച്ചതിന് 11,620 ഉത്പന്നങ്ങൾ മന്ത്രാലയം പിടിച്ചെടുത്തു. വ്യാജ പേരിൽ എത്തിച്ച ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും കന്പ്യൂട്ടർ പ്രോഗ്രാമുകളും ഇതിൽ പെടും. പകർപ്പാവകാശം ലംഘിച്ച റെക്കോർഡിങ്ങുകൾ, പുസ്തകങ്ങൾ എന്നിവയും പിടിച്ചെടുത്തു. 77 വെബ്സൈറ്റുകളും ഇതിന്റെ ഭാഗമായി ബ്ലോക് ചെയ്തിട്ടുണ്ട്. അനധികൃത മാർഗത്തിലൂടെ ഇറക്കുമതി ചെയ്ത വസ്തുക്കൾ കണ്ടെത്തിയ സ്ഥാപനങ്ങളും അതോറിറ്റി പിഴ ഈടാക്കി താൽക്കാലികമായി അടപ്പിച്ചിട്ടുണ്ട്.

TAGS :

Next Story