Quantcast

ഒമാൻ വഴി സൗദിയിലേക്ക് പോകാമോ? സാധ്യതതേടി പ്രവാസികൾ

നിലവിൽ ഇത് പ്രായോഗികമാണ് എങ്കിലും നിരവധി വെല്ലുവിളികളും, പണച്ചെലവും ഇതിനുണ്ട്.

MediaOne Logo

  • Published:

    6 Feb 2021 7:38 AM IST

ഒമാൻ വഴി സൗദിയിലേക്ക് പോകാമോ? സാധ്യതതേടി പ്രവാസികൾ
X

യു.എ.ഇ അടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ ഒമാൻ വഴി സൗദിയിലെത്താനുള്ള വഴി തേടുകയാണ് പ്രവാസികൾ. നിലവിൽ ഇത് പ്രായോഗികമാണ് എങ്കിലും നിരവധി വെല്ലുവിളികളും, പണച്ചെലവും ഇതിനുണ്ട്.

ഒമാൻ ഇപ്പോഴും സൗദി അറേബ്യയുടെ ഗ്രീൻ പട്ടികയിലുള്ള രാജ്യമാണ്. ഇന്ത്യയിൽ നിന്നും യു.എ.ഇയിൽ നിന്നും നേരിട്ട് സൗദിയിലെത്താൻ കഴിയില്ലെങ്കിലും ഒമാനിലെത്തി 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയാൽ സൗദിയിലേക്ക് പോകുന്നതിന് തടസമില്ല. റോഡ് അതിർത്തികൾ അടച്ചെങ്കിലും വിമാനം വഴി ഒമാനിലേക്ക് വിസിറ്റ് വിസ കിട്ടുന്നുണ്ട്. താമസത്തിനും പരിശോധനക്കും ടിക്കറ്റിനുമായി വലിയ തുക ഇതിന് ചെലവ് വരും. ഈ സാധ്യത ആരായുന്നവർ നിരവധിയാണെന്ന് ട്രാവൽ രംഗത്തുള്ളവർ പറയുന്നു.

കുവൈത്ത് പ്രവാസികൾക്ക് പ്രവേശനം വിലക്കിയതിനാൽ യു.എ.ഇയിലേതിന് സമാനമായി നിരവധി പേർ ഒമാനിലും കുടുങ്ങി കിടക്കുന്നുണ്ട്. യാത്രാ പ്രോട്ടോകോളുകൾ പൊടുന്നനെ മാറുന്നതിനാൽ ഒമാൻ വഴിയുള്ള സൗദി യാത്രയും എത്രകാലത്തേക്ക് സാധ്യമാകും എന്നതാണ് ആശങ്ക.

TAGS :

Next Story