Quantcast

പ്രതീക്ഷകള്‍ വാനോളം: ഇന്ത്യയുടെ ഹ്രസ്വദൂരവിക്ഷേപണ റോക്കറ്റ് കുതിച്ചുയര്‍ന്നു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്

MediaOne Logo

അലി തുറക്കല്‍

  • Updated:

    2023-02-10 08:10:51.0

Published:

10 Feb 2023 8:00 AM GMT

പ്രതീക്ഷകള്‍ വാനോളം: ഇന്ത്യയുടെ ഹ്രസ്വദൂരവിക്ഷേപണ റോക്കറ്റ് കുതിച്ചുയര്‍ന്നു
X

ശ്രീഹരിക്കോട്ട: രാജ്യം പുതിയതായി നിർമിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണറോക്കറ്റ് എസ്.എസ്.എൽ.വി. ഡി2 വിന്റെ രണ്ടാം ദൗത്യം പരിപൂർണ വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. ആദ്യത്തെ വീഴ്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ടുവെന്ന് ഐ.എസ്.ആര്‍.ഒ ചെയർമാൻ എ.സ് സോമനാഥ് പറഞ്ഞു.

രാാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നാണ് ഐ.എസ്.ആർ.ഒയുടെ ചരിത്ര ദൗത്യം സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ അഥവ എസ്.എസ്.എൽ.വി ഭ്രമണപഥത്തിലേക്ക് കുതിച്ചത്.

ഇ.ഒ.എസ്-07, ജാനസ്-1, ആസാദിസാറ്റ്-2 എന്നീ മൂന്ന് ഉപഗ്രങ്ങളെ 15 മിനുട്ട് 24 സെക്കൻഡ് കൊണ്ടാണ് 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. സ്പേസ് കിഡ്സ് ഇന്ത്യയുടെ സഹായത്തോടെ 750 വിദ്യാർഥികകൾ ചേർന്നാണ് ആസാദി സാറ്റ് നിർമിച്ചത്.

ആദ്യ വീഴ്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ഇത്തവണത്തെ ദൌത്യം വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ് ആർ ഔ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു, മിതമായ നിരക്കിൽ വ്യാവസായിക വിക്ഷേപണങ്ങൾക്ക് അനുയോജ്യമായ വാഹനം എന്ന നിലയ്ക്കാണ് എസ്എസ്എൽവി വികസിപ്പിച്ചത്. 500 കിലോ വരെ ഭാരമുള്ള ചെറുഉപഗ്രഹങ്ങളെ വഹിക്കാൻ ഈ റോക്കറ്റിനാകും. കഴിഞ്ഞ ഓഗസ്റ്റ് ഏഴിലെ എസ്.എസ്.എൽ.വി. ഡി 1 ന്‍റെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു, സെൻസറുകളുടെ തകരാറായിരുന്നു കാരണം.


TAGS :

Next Story