Quantcast

ചാമ്പ്യന്‍സ് ലീഗ്: ബയേണിനെ വീഴ്‍ത്തി അത്‍ലറ്റിക്കോ മാഡ്രിഡ്

MediaOne Logo

admin

  • Published:

    15 Nov 2016 12:56 PM GMT

ചാമ്പ്യന്‍സ് ലീഗ്: ബയേണിനെ വീഴ്‍ത്തി അത്‍ലറ്റിക്കോ മാഡ്രിഡ്
X

ചാമ്പ്യന്‍സ് ലീഗ്: ബയേണിനെ വീഴ്‍ത്തി അത്‍ലറ്റിക്കോ മാഡ്രിഡ്

ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ അത്‌ലറ്റികോ മാഡ്രിഡിന് ജയം.

ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ അത്‌ലറ്റികോ മാഡ്രിഡിന് ജയം. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ ജയം. സോള്‍ നിഗെസാണ് മത്സരത്തിലെ ഏകഗോള്‍ നേടിയത്. 74 ശതമാനം സമയവും പന്ത് കൈവശംവെച്ചതും ഏറ്റവും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും ബയേണായിരുന്നെങ്കിലും ലക്ഷ്യം കാണുന്നതില്‍ അത്‍ലറ്റിക്കോയ്ക്കാണ് സാധിച്ചത്. കളി തുടങ്ങി പതിനൊന്നാം മിനിറ്റില്‍ തന്നെ നേടിയ ആധിപത്യം കടുത്ത പ്രതിരോധത്തിലൂടെ അത്‍ലറ്റിക്കോ നിലനിര്‍ത്തുകയായിരുന്നു. ഫിലിപ്പ് ലാമും ഡഗ്ലസ് കോസ്റ്റയും ലവന്‍ഡോവിസ്കിയുമെല്ലാം തുടര്‍ച്ചയായി അത്‍ലറ്റിക്കോയുടെ വല ലക്ഷ്യമാക്കി മുന്നേറിയെങ്കിലും പ്രതിരോധഭടന്‍മാരുടെ മുന്നില്‍ അടിയറവ് പറഞ്ഞു. മെയ് നാലിനാണ് രണ്ടാം പാദ സെമി.

TAGS :

Next Story