Quantcast

ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

MediaOne Logo

Ubaid

  • Published:

    13 Dec 2016 6:07 PM GMT

ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
X

ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

136 പന്തില്‍ 173 റണ്‍സ് വാര്‍ണര്‍ നേടിയെങ്കിലും 49മത്തെ ഓവറില്‍ 296 റണ്‍സിന് എല്ലാവരും പുറത്തായി

ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ആതിഥേയരായ ദക്ഷിണാഫ്രിക്ക തൂത്തുവാരി. പരമ്പരയില്‍ കേപ്ടൌണില്‍ നടന്ന അഞ്ചാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 31 റണ്‍സിന് വിജയിച്ചു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്തു. 52 റണ്‍സിനിടെ മൂന്ന് മുന്‍ നിര വിക്കറ്റുകള്‍ നഷ്ടമായെങ്കിലും റൂസോ, ഡുമിനി എന്നിവര്‍ നടത്തിയ പ്രത്യാക്രമണത്തിലൂടെ 327 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ നേടി. റൂസോ 122 ഉും ഡുമിനി 72 ഉും റണ്‍സ് നേടി.

മറുപടി ബാറ്റിംഗില്‍ ആസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 136 പന്തില്‍ 173 റണ്‍സ് വാര്‍ണര്‍ നേടിയെങ്കിലും 49മത്തെ ഓവറില്‍ 296 റണ്‍സിന് എല്ലാവരും പുറത്തായി. ഡേവിഡ് വാര്‍ണറെ മാന്‍ ഓഫ് ദ മാച്ചായും ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോയെ മാന്‍ ഓഫ് ദ സീരിസായും തെരഞ്ഞെടുത്തു.

TAGS :

Next Story