Quantcast

ഫോര്‍മുല വണ്‍ താരം ഫെലിപ് മാസ വിരമിക്കുന്നു

MediaOne Logo

Alwyn

  • Published:

    20 Dec 2016 3:59 AM GMT

ഫോര്‍മുല വണ്‍ താരം ഫെലിപ് മാസ വിരമിക്കുന്നു
X

ഫോര്‍മുല വണ്‍ താരം ഫെലിപ് മാസ വിരമിക്കുന്നു

ഇത് തന്റെ അവസാന സീസണായിരിക്കുമെന്ന് വില്യംസ് മാര്‍ട്ടീനിയുടെ ഡ്രൈവറായ മാസ പ്രഖ്യാപിച്ചു. 11 ഗ്രാന്‍പ്രീ കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് മാസ.

ബ്രസീലിയന്‍ താരം ഫെലിപ് മാസ ഫോര്‍മുല വണ്‍ കരിയര്‍ അവസാനിപ്പിക്കുന്നു. ഇത് തന്റെ അവസാന സീസണായിരിക്കുമെന്ന് വില്യംസ് മാര്‍ട്ടീനിയുടെ ഡ്രൈവറായ മാസ പ്രഖ്യാപിച്ചു. 11 ഗ്രാന്‍പ്രീ കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് മാസ.

എഫ് 1 ചരിത്രത്തിലെ ഏറ്റവും പരിചയ സമ്പത്തുള്ള താരങ്ങളിലൊരാളായാണ് 35 കാരനായ ഫെലിപ് മാസ അറിയപ്പെടുന്നത്. 2002ല്‍ സോബറിന് വേണ്ടിയായിരുന്നു എഫ് 1 അരങ്ങേറ്റം. 2006ല്‍ വമ്പന്‍മാരായ ഫെരാരിയിലെത്തി. ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറിന്റെ പങ്കാളിയായ മാസ 11 ഗ്രാന്‍പ്രീ കിരീടങ്ങള്‍ നേടി. 2009ല്‍ മത്സരത്തിനിടെയുണ്ടായ പരിക്ക് കരിയറില്‍ തിരിച്ചടിയായി. 2013ലാണ് ഫെറാറിയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നത്. ഇതുവരെ 242 ഗ്രാന്‍പ്രീകളില്‍ മത്സരിച്ചു. മൈക്കല്‍ ഷുമാക്കര്‍ വിടവാങ്ങല്‍ പ്രഖ്യാപിച്ച ഇറ്റാലിയന്‍ ഗ്രാന്റ്പ്രീയുടെ വേദിയില്‍ തന്നെയാണ് മാസയുടെയും വിരമിക്കല്‍ പ്രഖ്യാപനം. എക്കാലത്തും റെയിസിംഗ് തനിക്ക് ഹരമായിരുന്നവെന്ന് മാസ പറഞ്ഞു. അബുദാബി ഗ്രാന്റ്പ്രീയായിരുക്കും മാസയുടെ അവസാന മത്സരം.

TAGS :

Next Story