Quantcast

ക്വാര്‍ട്ടറില്‍ ശ്രീകാന്തിന് വെല്ലുവിളി സൂപ്പര്‍ ഡാന്‍

MediaOne Logo

Alwyn K Jose

  • Published:

    22 Dec 2016 8:25 AM GMT

ക്വാര്‍ട്ടറില്‍ ശ്രീകാന്തിന് വെല്ലുവിളി സൂപ്പര്‍ ഡാന്‍
X

ക്വാര്‍ട്ടറില്‍ ശ്രീകാന്തിന് വെല്ലുവിളി സൂപ്പര്‍ ഡാന്‍

ലോക മൂന്നാം നമ്പര്‍ താരം ലിന്‍ഡാനുമായുള്ള മത്സരം ഇന്ന് വൈകീട്ട് 6 ന് നടക്കും. ലിന്‍ഡാനിനെ മുന്‍പ് അട്ടിമറിച്ചിട്ടുണ്ട് എന്നതാണ് ശ്രീകാന്തിന്റെ ആത്മവിശ്വാസം.

ബാഡ്മിന്റണ്‍ ക്വര്‍ട്ടര്‍ ഫൈനലില്‍ കടുത്ത വെല്ലുവിളിയാണ് കെ ശ്രീകാന്തിനെ കാത്തിരിക്കുന്നത്. ലോക മൂന്നാം നമ്പര്‍ താരം ലിന്‍ഡാനുമായുള്ള മത്സരം ഇന്ന് വൈകീട്ട് 6 ന് നടക്കും. ലിന്‍ഡാനിനെ മുന്‍പ് അട്ടിമറിച്ചിട്ടുണ്ട് എന്നതാണ് ശ്രീകാന്തിന്റെ ആത്മവിശ്വാസം.

ലിന്‍ഡാന്‍ ബാഡ്മിന്റണ്‍ ലോകത്ത് അറിയപ്പെടുന്നത് സൂപ്പര്‍ ഡാന്‍ എന്ന പേരില്‍ കൂടിയാണ്. മൂന്നാമത്തെ ഒളിമ്പിക് സ്വര്‍ണ മെഡലിലേക്കുള്ള വഴിയിലാണ് നിലവിലെ ലോക മൂന്നാം റാങ്കുകാരനായ ചൈനീസ് താരം. 28 വയസ്സിനുള്ളില്‍ ബാഡ്മിന്റണിലെ എല്ലാ പ്രധാന നേട്ടങ്ങളും കരസ്ഥമാക്കിക്കഴിഞ്ഞു. അഞ്ച് വട്ടം ലോക ചാമ്പ്യനുമായി. കെ ശ്രീകാന്ത് നിലവില്‍ പതിനൊന്നാം റാങ്കിലാണ്. എന്നാല്‍ ലിന്‍ ഡാന്‍ ഉള്‍പ്പെടെ മുന്‍നിര താരങ്ങളെ തോല്‍പ്പിച്ച ചരിത്രം ശ്രീകാന്തിനുണ്ട്. യോഗ്യതാ റൌണ്ടിലെ രണ്ടാം മത്സരത്തില്‍ അഞ്ചാം നമ്പര്‍ താരത്തെയാണ് തോല്‍പ്പിച്ചത്. ലിന്‍ഡാനെ 2014 ചൈന ഓപ്പണിലായിരുന്നു ശ്രീകാന്ത് തോല്‍പ്പിച്ചത്. സമീപ കാലത്ത് ഞാന്‍ കണ്ട മികച്ച കളിക്കാരനാണ് ശ്രീകാന്ത് എന്ന് ഒരു അഭിമുഖത്തില്‍ ലിന്‍ഡാന്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story