Quantcast

സ്റ്റീപിള്‍ ചെയ്‍സില്‍ ലളിതക്ക് പത്താം സ്ഥാനം

MediaOne Logo

Alwyn

  • Published:

    23 Dec 2016 11:43 AM GMT

സ്റ്റീപിള്‍ ചെയ്‍സില്‍ ലളിതക്ക് പത്താം സ്ഥാനം
X

സ്റ്റീപിള്‍ ചെയ്‍സില്‍ ലളിതക്ക് പത്താം സ്ഥാനം

ഒളിമ്പിക്സില്‍ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ ഇന്ത്യയുടെ ലളിത ബാബറിന് പത്താം സ്ഥാനം. ഫൈനലില്‍ 9 മിനിറ്റ് 22.74 സെക്കൻഡിലാണ് ലളിത ഫിനിഷ് ചെയ്തത്.

ഒളിമ്പിക്സില്‍ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ ഇന്ത്യയുടെ ലളിത ബാബറിന് പത്താം സ്ഥാനം. ഫൈനലില്‍ 9 മിനിറ്റ് 22.74 സെക്കൻഡിലാണ് ലളിത ഫിനിഷ് ചെയ്തത്. മറ്റൊരു ഇന്ത്യന്‍ താരമായ ശ്രാബനി നന്ദക്ക് വനിതകളുടെ 200 മീറ്ററില്‍ സെമിയിലേക്ക് യോഗ്യത നേടാനായില്ല.

ട്രാക്ക് ഇനത്തില്‍ പിടി ഉഷയ്ക്കുശേഷം ഒളിമ്പിക്സ് ഫൈനലിന് യോഗ്യത നേടുന്ന ഇന്ത്യക്കാരിയെന്ന പകിട്ടുമായാണ് ലളിത ബാബര്‍ മെഡല്‍ പോരാട്ടത്തിനിറങ്ങിയത്. യോഗ്യതാ റൗണ്ടില്‍ പുറത്തെടുത്ത പ്രകടനം ഫൈനലില്‍ ആവര്‍ത്തിക്കാന്‍ ലളിതക്കായില്ല. 9:22.74 സെക്കന്‍ഡില്‍ ഓടിയെത്തിയ ലളിത മത്സരം പൂര്‍ത്തിയാക്കിയത് പത്താം സ്ഥാനക്കാരിയായി. ഫൈനലില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും മത്സരം പുരോഗമിച്ചതോടെ ലളിത പിന്നോട്ടുപോയി. ബഹ്‌റൈനിന്റെ റൂത്ത് ജെബെറ്റിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. വനിതകളുടെ 200 മീറ്റര്‍ യോഗ്യതാ റൌണ്ടില്‍ അഞ്ചാമത്തെ ഹീറ്റ്സില്‍ മത്സരിച്ച ശ്രാബനിക്ക് ആറാമതെത്താനെ കഴിഞ്ഞുള്ളൂ. 72 പേര്‍ മത്സരിച്ച യോഗ്യതാ റൌണ്ടില്‍ അന്‍പത്തിയഞ്ചാം സ്ഥാനത്താണ് ശ്രാബനി.

TAGS :

Next Story