ഇപ്പോഴത്തെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ലോകം കീഴടക്കുമെന്ന് വി.വി.എസ് ലക്ഷ്മണ്‍

ഇപ്പോഴത്തെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ലോകം കീഴടക്കുമെന്ന് വി.വി.എസ് ലക്ഷ്മണ്‍
ഒരു കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് ഭരിച്ച വെസ്റ്റിന്‍ഡീസ്- ആസ്ട്രേലിയന്‍ ടീമുകളോടാണ് ലക്ഷ്മണ്‍ ഇന്ത്യയെ ഉപമിക്കുന്നത്.

ഇപ്പോഴത്തെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ഉയരങ്ങള്‍ കീഴടക്കുമെന്ന് വിവിഎസ് ലക്ഷ്മണ്‍. ന്യൂസിലന്‍ഡിനെതിരായ പരമ്പര ടെസ്റ്റില്‍ ഇന്ത്യന്‍ ആധിപത്യത്തിന്‍റെ തുടക്കമാകുമെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.
ഇനിയുള്ള കാലം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ആധിപത്യമായിരിക്കുമെന്നാണ് വിവിഎസ് ലക്ഷ്മണ്‍ പ്രവചിച്ചിരിക്കുന്നത്. വലിയൊരു യാത്രയുടെ തുടക്കമാണ് റാങ്കിംഗില്‍ ഇപ്പോഴത്തെ ഒന്നാം സ്ഥാനം. ടെസ്റ്റില്‍ ഏറെക്കാലം ആധിപത്യം നിലനിര്‍ത്താന്‍ കരുത്തുള്ള താരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. നായകന്‍ വിരാട് കൊഹ്ലി ട്രെന്‍ഡ് സെറ്ററാണെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. സഹതാരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന താരമാണ് കൊഹ്ലി. എല്ലായ്പ്പോഴും വിജയം മാത്രം മുന്നില്‍ കണ്ട് കളിക്കുന്നതാണ് കൊഹ്‍ലിയുടെ വിജയ മന്ത്രമെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു. യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ലോകത്തിലെ മികച്ച മൂന്ന് ടീമുകള്‍ക്കെതിരെ നാട്ടിലും വിദേശത്തും കളിക്കാനുള്ള അവസരം ഇന്ത്യന്‍ ടീമിന്‍റെ മികവ് തെളിയിക്കും.
ഒരു കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് ഭരിച്ച വെസ്റ്റിന്‍ഡീസ്- ആസ്ട്രേലിയന്‍ ടീമുകളോടാണ് ലക്ഷ്മണ്‍ ഇന്ത്യയെ ഉപമിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും പല സാഹചര്യത്തിലും കളിക്കുന്നത് ടീമിന് ഓള്‍റൌണ്ട് മികവ് നേടിക്കൊടുക്കുമെന്നും ലക്ഷ്മണ്‍ പറയുന്നു.
Adjust Story Font
16

