Quantcast

ജിത്തുവിന് ഉന്നം പിഴച്ചു; ഇന്ത്യയ്ക്ക് നിരാശ

MediaOne Logo

Sithara

  • Published:

    18 Feb 2017 9:14 PM GMT

ജിത്തുവിന് ഉന്നം പിഴച്ചു; ഇന്ത്യയ്ക്ക് നിരാശ
X

ജിത്തുവിന് ഉന്നം പിഴച്ചു; ഇന്ത്യയ്ക്ക് നിരാശ

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ എട്ടാം സ്ഥാനത്തെത്താന്‍ മാത്രമാണ് ജിത്തുവിന് കഴിഞ്ഞത്.

റിയോ ഒളിംപിക്സിലെ ആദ്യ ദിനം ഇന്ത്യക്ക് നിരാശ. ഈ ഒളിംപിക്സില്‍ ഇന്ത്യക്ക് ഏറ്റവുമധികം പ്രതീക്ഷയുണ്ടായിരുന്ന ജിത്തു റായ് നിരാശപ്പെടുത്തി. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ എട്ടാം സ്ഥാനത്തെത്താന്‍ മാത്രമാണ് ജിത്തുവിന് കഴിഞ്ഞത്.

ജിത്തു റായുടെ തോക്കിന്‍റെ കാഞ്ചിയില്‍ 121 കോടി ജനങ്ങളുടെ പ്രതീക്ഷയുണ്ടായിരുന്നു. ഇന്ത്യ സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന ഇനം. യോഗ്യതാ റൌണ്ടില്‍ ആദ്യം പിന്നോട്ട് പോയെങ്കിലും പിന്നെ വന്‍ തിരിച്ച് വരവിലൂടെ ജിത്തു ആറാമനായി ഫൈനലിലേക്ക് കയറി. പക്ഷേ തുടക്കം മുതല്‍ പാളി. ഫൈനലില്‍ തിരിച്ച് വരവിനുള്ള സമയമുണ്ടായില്ല.

അവസാന രണ്ട് ഷോട്ടുകള്‍ നന്നായെങ്കിലും ഏറ്റവും കുറവ് പോയിന്‍റ് നേടി ആദ്യം പുറത്തായത് ജിത്തുവാണ്. ഈയിനത്തില്‍ വിയ്റ്റ്നാമിന്‍റെ ഹുവാങ് ഷ്വാങ് വിങിനാണ് സ്വര്‍ണം. ഇനി 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ കൂടി ജിത്തു റായ് മത്സരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മത്സരം.

TAGS :

Next Story