Quantcast

സ്വിറ്റ്സര്‍ലന്റോ പോളണ്ടോ

MediaOne Logo

Ubaid

  • Published:

    18 Feb 2017 8:41 AM GMT

സൂപ്പര്‍ താരം ലെവന്‍ഡോസ്ക്കി ഇതുവരെ ഫോമിലെത്താത് പോളിഷ് സംഘത്തിന് തലവേദനയാണ്. പ്രീ ക്വാര്‍ട്ടറില്‍ ലെവന്‍ഡോസ്ക്കി താളം വീണ്ടെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

യൂറോ കപ്പിലെ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സ്വിറ്റ്സര്‍ലന്‍റ് പോളണ്ടിനെ നേരിടും. നോക്കൌട്ട് റൌണ്ടായതിനാല്‍ ഇരു ടീമിനും നിര്‍ണായകമാണ് ‍ മല്‍സരം വൈകീട്ട് ആറരക്കാണ് മല്‍സരം. യൂറോ കപ്പില്‍ പെരുങ്കളിയാട്ടത്തിന് തിരശീല ഉയരുകയാണ്. ജയിക്കുന്നവര്‍ക്ക് അവസാന എട്ടില്‍ ഇടം പിടിക്കാം. പരാജയപ്പെടുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് വിമാനം കയറാം.

ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്സര്‍ലന്‍റ് അവസാന പതിനാറിലെത്തിയത്. അല്‍ബേനിയയെ തോല്‍പ്പിച്ച് സ്വിറ്റ്സര്‍ലന്റ് തുടക്കം ഗംഭീരമാക്കി. റൊമേനിയക്കെതിരായ രണ്ടാം മല്‍സരത്തില്‍ സമനിലപിടിച്ചു സ്വിസ് സംഘം. ആതിഥേയരും മികച്ച യുവനിരയുടെ കരുത്തുമുളള ഫ്രാന്‍സിനെ സമനിലയില്‍ തളക്കാനും സ്വിറ്റ്സര്‍ലന്‍റിനായി. ഗ്രൂപ്പ് ഘട്ടത്തില്‍ റൊമേനിയക്ക് മാത്രമാണ് വ്ളാഡിമര്‍ പെറ്റോവിക്കിന്‍റെ സംഘത്തിന് നേരെ സ്ക്കോര്‍ ചെയ്യാനായത്. ഷേര്‍ദാന്‍ ഷാക്കീരി, ഗ്രാന്‍റ് ഷാക്കെയും അടങ്ങുന്ന മധ്യനിര പോളണ്ടിന് വെല്ലുവിളി ഉണ്ടാക്കും.

ഗ്രൂപ്പ് സിയില്‍ 7 പോയന്‍റുമായാണ് പോളണ്ട് പ്രീ ക്വാര്‍ട്ടറിലെത്തിയത്. വടക്കന്‍ അയര്‍ലന്‍റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് പോളണ്ടിന്‍റെ തുടക്കം.

ലോക ചാമ്പ്യന്മാരായ ജര്‍മ്മനിയെ ഗോള്‍രഹിത സമനിലയിലാക്കാനും ആദം നവാല്‍ക്കയുടെ ശിഷ്യന്മാര്‍ക്കായി. ഒടുവില്‍ ഉക്രൈനെ ഏതിരില്ലാത്ത ഒരു ഗോളിനും പോളണ്ട് തകര്‍ത്തു. മികച്ച പ്രതിരോധ നിരയും പോളണ്ടിന് മുതല്‍ക്കൂട്ടാണ്. സൂപ്പര്‍ താരം ലെവന്‍ഡോസ്ക്കി ഇതുവരെ ഫോമിലെത്താത് പോളിഷ് സംഘത്തിന് തലവേദനയാണ്. പ്രീ ക്വാര്‍ട്ടറില്‍ ലെവന്‍ഡോസ്ക്കി താളം വീണ്ടെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

TAGS :

Next Story