Quantcast

121 കോടിക്ക് ഒരു സാക്ഷി

MediaOne Logo

Jaisy

  • Published:

    4 March 2017 9:10 AM GMT

121 കോടിക്ക് ഒരു സാക്ഷി
X

121 കോടിക്ക് ഒരു സാക്ഷി

റിയോ ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലികാണ് വെങ്കലം

റിയോ ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലികാണ് വെങ്കലം നേടിയത്. ആദ്യമായാണ് ഗുസ്തിയില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സില്‍ വെങ്കലം നേടുന്നത്

121 കോടി ജനങ്ങളുടെ കാത്തിരിപ്പിന് അവസാനമുണ്ടാക്കി റിയോയില്‍ ഇന്ത്യുടെ ദേശീയ ഗാനം മുഴങ്ങിയതിന് കാരണമായത് ഗുസ്തി ഗോദയില്‍ നിന്നൊരു പെണ്‍കുട്ടി. തിരിച്ച് വരവുകള്‍ ഏറെ കണ്ട അഞ്ച് മത്സരങ്ങള്‍ക്കൊടുവിലാണ് റിയോയില്‍ നിന്ന് രാജ്യത്തിന്റെ ആദ്യ മെഡല്‍ സാക്ഷി മാലിക് സ്വന്തമാക്കിയത്. ക്വാര്‍ട്ടറില്‍ റഷ്യന്‍ താരവുമായി പരാജയപ്പെട്ടതോടെ സ്വര്‍ണ, വെള്ളി മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. സാക്ഷിയെ തോല്‍പ്പിച്ച റഷ്യന്‍ താരം ഫൈനലില്‍ കടന്നതോടെ വെങ്കല മെഡലിനുള്ള റപ്പാഷെ റൌണ്ടിലേക്ക് കടന്നു. അവിടെ രണ്ട് മത്സരങ്ങള്‍. ആദ്യം മംഗോളിയ താരത്തെ മലര്‍ത്തിയടിച്ചു. അടുത്തത് മെഡല്‍ നിര്‍ണയിക്കുന്നതിനുള്ള മത്സരം. എതിരാളി സെമിയില്‍ തോറ്റ കിര്‍ഗിസ്ഥാന്‍ താരം. തുടക്കത്തില്‍ കിര്‍ഗിസ്ഥാന്‍ താരത്തിന്റെ ആക്രമണം.

മൂന്ന് മിനിറ്റ് നീണ്ട ആദ്യ പിരീഡ് കഴിയുമ്പോള്‍ സാക്ഷി 5-0ത്തിന് പിന്നില്‍. മെഡല്‍ നഷ്ടപ്പെട്ട് പോയെന്ന് കരുതിയ നിമിഷങ്ങള്‍. അവിശ്വസനീയമായി സാക്ഷി തിരിച്ച് വന്നു.
മത്സരം തീരാന്‍ മുപ്പത് സെക്കന്‍ഡ് , അപ്പോഴും സാക്ഷി 5-4ന് പിന്നില്‍.രണ്ടും കല്‍പ്പിച്ചുള്ള ആക്രമണം സ്കോര്‍ ബോര്‍ഡ് തുല്യമാക്കി. അവസാന അഞ്ച് സെക്കന്‍ഡുകള്‍ക്ക് റിയോയും ചരിത്രവും സാക്ഷി.സാക്ഷി വെങ്കലംപിടിച്ചെടുത്തു പേര് കേട്ടവരെല്ലാം തല കുനിച്ചിടത്താണ് ആദ്യ ഒളിംപിക്സിനിറങ്ങിയ ഹരിയാനയില്‍ നിന്നുള്ള ഇരുപത്തിമൂന്ന് വയസ് കാരി ചരിത്രമെഴുതുന്നത്.

TAGS :

Next Story