Quantcast

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മൂന്നാം ജയം

MediaOne Logo

Ubaid

  • Published:

    18 March 2017 5:19 AM GMT

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മൂന്നാം ജയം
X

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മൂന്നാം ജയം

രണ്ട് ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ 79ാം മിനിറ്റില്‍ എമിലയാനൊ ആല്‍ഫാരൊ ടൊസ്‌ക്കാനയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് പുണെയെ പരാജയപ്പെടുത്തിയത്

ഐ.എസ്.എല്ലില്‍ എഫ്.സി പുണെ സിറ്റിയെ പരാജയപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്നാം ജയമാഘോഷിച്ചു. രണ്ട് ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ 79ാം മിനിറ്റില്‍ എമിലയാനൊ ആല്‍ഫാരൊ ടൊസ്‌ക്കാനയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് പുണെയെ പരാജയപ്പെടുത്തിയത്. ഐ.എസ്.എല്‍ മൂന്നാം സീസണിലെ ആല്‍ഫാരോയുടെ മൂന്നാം ഗോളാണിത്. 36ാം മിനിറ്റില്‍ അനിബാള്‍ സുര്‍ദോയെ വീഴ്ത്തിയതിന് നോര്‍ത്ത് ഈസ്റ്റിന്റെ നിര്‍മ്മല്‍ ഛേത്രി ചുവപ്പ് കാപര്‍ഡ് കണ്ട് പുറത്തായി. 72ാം മിനിറ്റില്‍ പുണെയുടെ എഡ്വാര്‍ഡോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തു പോയി. റൊമാരിക്കും എഡ്വാര്‍ഡും ഉയര്‍ന്നു ചാടി ഹെഡ്ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എഡ്വാര്‍ഡോയുടെ കൈ റൊമാരിക്കിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.

TAGS :

Next Story