Quantcast

റയോ ഒളിമ്പിക്സിലേക്ക് ഇനി 100 ദിനങ്ങള്‍

MediaOne Logo

admin

  • Published:

    19 April 2017 1:52 PM IST

റയോ ഒളിമ്പിക്സിലേക്ക് ഇനി 100 ദിനങ്ങള്‍
X

റയോ ഒളിമ്പിക്സിലേക്ക് ഇനി 100 ദിനങ്ങള്‍

റയോ ഒളിമ്പിക്സിന് ഇനി നൂറ് ദിനങ്ങള്‍. ലോകത്തെ ഏറ്റവും വലിയ കായികാഘോഷത്തെ വരവേല്‍ക്കനൊരുങ്ങകയാണ് ബ്രസീല്‍.

റയോ ഒളിമ്പിക്സിന് ഇനി നൂറ് ദിനങ്ങള്‍. ലോകത്തെ ഏറ്റവും വലിയ കായികാഘോഷത്തെ വരവേല്‍ക്കനൊരുങ്ങകയാണ് ബ്രസീല്‍. ലാറ്റിന്‍ അമേരിക്കയില്‍ നടക്കുന്ന ആദ്യ ഒളിമ്പിക്സ് ലോകം എന്നും ഓര്‍മയില്‍കൊണ്ട് നടക്കണമെന്ന വാശിയോടെയാണ് ബ്രസീലിന്റെ തയ്യാറെടുപ്പുകള്‍.

ലാറ്റിനമേരിക്കയില്‍ ആദ്യമായെത്തുന്ന ഒളിമ്പിക്സ് ചരിത്രമാക്കാനുള്ള ഒരുക്കത്തിലാണ് ബ്രസീല്‍. ഏപ്രില്‍ 21ന് ഏതന്‍സില്‍ തിരി കൊളുത്തിയ ദീപശിഖ ആഗസ്ത് 5ന് റയോ ഡി ജനീറോയില്‍ മുഖ്യവേദിയിലെത്തുന്നതോടെ ലോക കായിക മാമാങ്കത്തിന് തുടക്കമാകും. ആഭ്യന്തര രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങളൊന്നും ഒളിമ്പിക്സ് ഒരുക്കങ്ങളെ ബാധിച്ചിട്ടില്ല. 206 രാജ്യങ്ങളില്‍ നിന്നെത്തുന്ന 10500 കായിക താരങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പതിനേഴ് ദിനരാത്രങ്ങള്‍ നീണ്ട് നില്‍ക്കുന്ന കായികമാമാങ്കത്തിന് ഒരു ലക്ഷത്തോളം ഉദ്യോഗസ്ഥരും അമ്പതിനായിരം വളണ്ടിയര്‍മാരും തയ്യാറായിക്കഴിഞ്ഞു.

ഡിയോഡോറോ, ബാര, കോപകബാന, മാരക്കാന എന്നീ നാല് മുഖ്യവേദികളുടെ മുഖംമിനുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാറായി. പ്രസിഡന്‍റ് ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്‍റ് നടപടികളും, സാമ്പത്തിക മാന്ദ്യവും ഒളിമ്പിക്സ് ഒരുക്കങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളും അതിജീവിച്ച് റയോ ഒളിമ്പിക്സിലൂടെ ലോകത്തിന് മുന്നില്‍ ലാറ്റിനമേരിക്കയുടെ കരുത്തറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീല്‍.

TAGS :

Next Story