ആഴ്‌സണലും ലിവര്‍പൂളും ഇംഗ്ലീഷ് ലീഗ് കപ്പ് ക്വാര്‍ട്ടറില്‍

ആഴ്‌സണലും ലിവര്‍പൂളും ഇംഗ്ലീഷ് ലീഗ് കപ്പ് ക്വാര്‍ട്ടറില്‍
ന്യൂകാസില്‍ യുണൈറ്റഡ് ഹള്‍സിറ്റി, ലീഡ്‌സ് യുണൈറ്റഡ് എന്നീ ടീമുകളും അവസാന എട്ടിലേക്ക് മുന്നേറി.
ആഴ്‌സണലും ലിവര്‍പൂളും ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ആഴ്‌സണല്‍ റീഡിംഗിനെ തോല്‍പിച്ചപ്പോള്‍ ലിവര്‍പൂള്‍ കരുത്തരായ ടോട്ടനത്തെയാണ് പരാജയപ്പെടുത്തിയത്. ന്യൂകാസില്‍ യുണൈറ്റഡ് ഹള്‍സിറ്റി, ലീഡ്‌സ് യുണൈറ്റഡ് എന്നീ ടീമുകളും അവസാന എട്ടിലേക്ക് മുന്നേറി.
ചെമ്പര്‍ലെയിന്റെ ഇരട്ട ഗോള്‍ മികവിലാണ് ആഴ്‌സണല്‍ റീഡിംഗിനെ പരജയപ്പെടുത്തിയത്. മുപ്പത്തി മൂന്നാം മിനിറ്റിലും എഴുപത്തിയെട്ടാം മിനിറ്റിലുമായിരുന്നു ചെമ്പര്‍ലെയിന്റെ ഗോളുകള്‍. തോല്‍വിയറിയാതെ പതിനാലാം മത്സരമാണ് ഗണ്ണേഴ്‌സ് പൂര്‍ത്തിയാക്കിയത്. മറ്റൊരു ഇംഗ്ലിഷ് താരമായ ഡാനിയല്‍ സ്റ്ററിഡ്ജിന്റെ ഇരട്ട ഗോള്‍ മികവിലാണ് ലിവര്‍പൂളിന്റെ ജയം. കരുത്തരായ ടോട്ടനത്തെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പിച്ചത്. ഒന്‍പതാം മിനിറ്റിലായിരുന്നു സ്റ്ററിഡ്ജ് ആദ്യം ലക്ഷ്യം കണ്ടത്.
അറുപത്തി നാലാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ സ്റ്ററിഡ്ജ് ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി. ജാന്‍സനാണ് ടോട്ടനത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. അവസാന മിനിറ്റുകളില്‍ ടോട്ടനം സമനിലക്കായി പൊരുതിയെങ്കിലും ഗോള്‍ നേടാനായില്ല. ന്യൂകാസില്‍ യുണൈറ്റഡ് ഹള്‍സിറ്റി, ലീഡ്‌സ് യുണൈറ്റഡ് എന്നീ ടീമുകളും ക്വാര്‍ട്ടറിലെത്തി.
Adjust Story Font
16

