Quantcast

വീണ്ടും സമനില; രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍

MediaOne Logo

admin

  • Published:

    12 May 2017 7:19 PM GMT

വീണ്ടും സമനില; രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍
X

വീണ്ടും സമനില; രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍

സമനിലയോടെ അഞ്ച് പോയിന്‍റായ ഇംഗ്ലണ്ട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി അവസാന പതിനാറിലെത്തി. നാല് പോയിന്‍റ് നേടിയ സ്ലൊവാക്യയും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയിലാണ്.

യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സ്ലൊവാക്യ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. സമനിലയോടെ അഞ്ച് പോയിന്‍റായ ഇംഗ്ലണ്ട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി അവസാന പതിനാറിലെത്തി. നാല് പോയിന്‍റ് നേടിയ സ്ലൊവാക്യയും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയിലാണ്.

യൂറോ കപ്പില്‍ വമ്പന്‍മാര്‍ക്ക് സമനില കുരുക്ക് തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം ഫ്രാന്‍സിനെ സമനിലയില്‍ തളച്ചത് സ്വിറ്റ്സര്‍ലന്‍ഡാണെങ്കില്‍ ഇന്ന് ഇംഗ്ലണ്ട് സ്ലൊവാക്യക്ക് മുന്നില്‍ മുട്ടുമടക്കി. പന്തടക്കത്തിലും പാസുകളുടെ എണ്ണത്തിലും സ്ലൊവാക്യയെക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ഇംഗ്ലണ്ട്. ഫിനിഷിംഗില്‍ വീണ്ടും പിഴച്ചപ്പോള്‍ ജയം പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ക്ക് വിരസമായ ഗോള്‍രഹിത സമനില കണ്ട് തൃപിതിയടയേണ്ടി വന്നു.

ഇംഗ്ലണ്ട് നഷ്ടപ്പെടുത്തിയ ചാന്‍സുകളുടെ എണ്ണവും സ്ലൊവാക്യന്‍ ഗോളി കൊസിചികിന്‍റെ മികച്ച സേവുകളുമൊഴിച്ചാല്‍ ഓര്‍മ്മിക്കാന്‍ ഒന്നും നല്‍കാത്ത മത്സരം.

വെയ്ല്‍സിനെ തോല്‍പിച്ച ടീമില്‍ ആറ് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് സ്ലൊവാക്യക്കെതിരെ ഇറങ്ങിയത്. റൂണിയെയും സ്റ്റെര്‍ലിംഗിനെയുമടക്കം ഹോഗ്സണ്‍ പകരക്കാരുടെ ബഞ്ചിലിരുത്തി. ആദ്യ ഇലവനിലിറങ്ങിയ വില്‍ഷെയ്ര്‍ തികഞ്ഞ പരാജയമായി. താളം കണ്ടെത്തിയ ടീമിനെ വെച്ച് വീണ്ടും പരീക്ഷണത്തിന് മുതിര്‍ന്ന ഹോഗ്സനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

TAGS :

Next Story