Quantcast

മുബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം

MediaOne Logo

Khasida

  • Published:

    13 May 2017 7:42 PM GMT

മുബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം
X

മുബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം

പരമ്പര 3-0 എന്ന നിലയില്‍ ഇന്ത്യ സ്വന്തമാക്കി

ഇംഗ്ലണ്ടിനെതിരായ മുബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് ജയം. ഇന്നിങ്സിനും 36 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ആദ്യ ഇന്നിങ്സില്‍ 231 റണ്‍സ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് 195 റണ്‍സിന് പുറത്തായി. ഇതോടെ പരമ്പര 3-0 എന്ന നിലയില്‍ ഇന്ത്യ സ്വന്തമാക്കി. ആറ് വിക്കറ്റുകള്‍ എടുത്ത അശ്വിനാണ് ഇംഗ്ലണ്ട് ബാറ്റിങ്ങ് നിരയെ തകര്‍ത്തത്. ടെസ്റ്റില്‍ ഇരുപത്തിനാലാം തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. നാലാം ടെസ്റ്റില്‍ മൊത്തം 12 വിക്കറ്റുകള്‍ അശ്വിന്‍ നേടിയത്. ജോ റൂട്ട് (77), ജോണി ബെയിര്‍സ്‌റ്റോ (51) എന്നിവര്‍ മാത്രമാണ് സന്ദര്‍ശക നിരയില്‍ പൊരുതി നോക്കിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3–0ന് സ്വന്തമാക്കി കഴിഞ്ഞു. ആദ്യ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റ് 16ന് ചെന്നൈയില്‍ തുടങ്ങും.

231 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന് മറുപടിയുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ 195 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ചാം ദിനം 182ന് ആറ് എന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിര ഇന്ന് കളി തുടങ്ങി ഏഴ് ഓവര്‍ പിന്നിടും മുമ്പേ കൂടാരം കയറി.നേരത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയും (235) ഒമ്പതാമനായിറങ്ങിയ പുതുമുഖക്കാരന്‍ ജയന്ത് യാദവിന്റെ കന്നി സെഞ്ച്വറിയു(104)ടെയും പിന്ബലത്തില്വാംഖഡെയില്‍ ഇന്ത്യക്ക് 631 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ നേടി. മുന്‍നിരയെല്ലാം നഷ്ടമായ ഇംഗ്‌ളണ്ട് നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 എന്നനിലയിലായിരുന്നു. നാലാം ദിനം അവസാന ഓവറില്‍ ജെയ്ക് ബാള്‍ (2) പുറത്തായതോടെ അര്‍ധ സെഞ്ച്വറിയുമായി (50) ജോണി ബെയര്‍സ്‌റ്റോയുമായിരുന്നു ക്രീസില്‍. അലസ്റ്റയര്‍ കുക്ക് (18), കീറ്റണ്‍ ജെന്നിങ്‌സ് (0), ജോ റൂട്ട് (77), മുഈന്‍ അലി (0) എന്നിവരുടെ വിക്കറ്റാണ് ഇംഗ്‌ളണ്ടിന് നഷ്ടമായത്.

സ്‌കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 400, രണ്ടാം ഇന്നിംഗ്‌സ് 195. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 631.

TAGS :

Next Story