Quantcast

റിയോയില്‍ മെഡലിനൊപ്പം ചൈനീസ് താരത്തിന് ജീവിതപങ്കാളിയെയും കിട്ടിയപ്പോള്‍

MediaOne Logo

Alwyn K Jose

  • Published:

    14 May 2017 10:30 AM GMT

റിയോയില്‍ മെഡലിനൊപ്പം ചൈനീസ് താരത്തിന് ജീവിതപങ്കാളിയെയും കിട്ടിയപ്പോള്‍
X

റിയോയില്‍ മെഡലിനൊപ്പം ചൈനീസ് താരത്തിന് ജീവിതപങ്കാളിയെയും കിട്ടിയപ്പോള്‍

ഒളിമ്പിക്സ് വേദിയിലെ മെഡല്‍ പോഡിയത്തില്‍ ചൈനീസ് വനിതാ താരത്തിന് വിവാഹ അഭ്യര്‍ഥനയും ലഭിച്ചു. സ്പ്രിങ് ബോര്‍ഡ് ഡൈവിങ്ങിലെ വെളളി മെഡലിനൊപ്പമാണ് ഹീസയ്ക്ക് ജീവിതത്തിലെ അപൂര്‍വ്വ ഭാഗ്യം കിട്ടിയത്.

ഒളിമ്പിക്സ് വേദിയിലെ മെഡല്‍ പോഡിയത്തില്‍ ചൈനീസ് വനിതാ താരത്തിന് വിവാഹ അഭ്യര്‍ഥനയും ലഭിച്ചു. സ്പ്രിങ് ബോര്‍ഡ് ഡൈവിങ്ങിലെ വെളളി മെഡലിനൊപ്പമാണ് ഹീസയ്ക്ക് ജീവിതത്തിലെ അപൂര്‍വ്വ ഭാഗ്യം കിട്ടിയത്.

വനിതകളുടെ മൂന്ന് മീറ്റര്‍ സ്പ്രിങ് ബോര്‍ഡ് ഡൈവിങ്ങിലെ മെഡല്‍ദാന ചടങ്ങ്. മറ്റുതാരങ്ങള്‍ക്കൊപ്പം മെഡല്‍ സ്വീകരിച്ച് പുഞ്ചിരിച്ച് നില്‍ക്കുന്ന ഹിസിയയെ കാത്തിരുന്നത് നിനച്ചിരിക്കാത്ത സമ്മാനം. സിന്‍ക്രനൈസ്ഡ് ഡൈവിങ്ങിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ ചൈനയുടെ ചന്നെ ക്വിന്‍ കൈയാണ് വിവാഹ അഭ്യര്‍ഥനയുമായി ഹിസിയുടെ അടുത്തെത്തിയത്. യൂറോപ്യന്‍ ശൈലിയില്‍ കാല്‍മുട്ടില്‍ നിന്നുകൊണ്ട് വിവാഹ മോതിരം നേരെ നീട്ടി. മോതിരത്തിനായി സീ കൈ നീട്ടിയതോടെ ക്വിന്‍ കൈയുടെ ആഹ്ലാദം. സന്തോഷത്തോടെ വിവാഹ അഭ്യര്‍ഥന സ്വീകരിച്ച് പ്രതിശ്രുത വരനെ ആലിംഗനം ചെയ്ത് ഹീസിയുടെ സന്തോഷ പ്രകടനം. 6 വര്‍ഷമായി തങ്ങള്‍ സ്നേഹത്തിലാണെന്നും എന്നാല്‍ ഈ അപൂര്‍വ്വ സംഗമം പ്രതീക്ഷിച്ചില്ലെന്നും ഹീസി പറഞ്ഞു.

TAGS :

Next Story