Quantcast

മുംബൈ ഇന്ത്യന്‍സിന് ദയനീയ പരാജയം

MediaOne Logo

admin

  • Published:

    17 May 2017 11:45 AM GMT

മുംബൈ ഇന്ത്യന്‍സിന് ദയനീയ പരാജയം
X

മുംബൈ ഇന്ത്യന്‍സിന് ദയനീയ പരാജയം

മൂന്നു വിക്കറ്റു വീതം വീഴ്ത്തിയ ആശിഷ് നെഹ്‌റയും മുസ്താഫിസുര്‍ റഹ്മാനുമാണ് മുംബൈയെ തോല്‍പ്പിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ദയനീയ പരാജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈയെ 85 റണ്‍സിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി 177 റണ്‍സെടുത്തപ്പോള്‍ മുംബൈ 92 റണ്‍സിന് 16. 3 ഓവറില്‍ എല്ലാവരും പുറത്തായി.

മൂന്നു വിക്കറ്റു വീതം വീഴ്ത്തിയ ആശിഷ് നെഹ്‌റയും മുസ്താഫിസുര്‍ റഹ്മാനുമാണ് മുംബൈയെ തോല്‍പ്പിച്ചത്. ബരീന്ദര്‍ സരണ്‍ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുമാറും ഹെന്റിക്വെസും ഓരോ വിക്കറ്റും വീഴ്ത്തി. മുംബൈ നിരയില്‍ 22 പന്തില്‍ 21 റണ്‍സെടുത്ത് പുറത്താകാതെനിന്ന ഹര്‍ഭജന്‍ സിംഗാണ് ടോപ് സ്‌കോറര്‍. കൃണാല്‍ പാണ്ഡ്യയും(17) കീറന്‍ പൊള്ളാര്‍ഡും (11) മാത്രമാണ് ഹര്‍ഭജനെ കൂടാതെ രണ്ടക്കം കടന്നത്.

നേരത്തെ ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ചുറിയാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ നല്‍കിയത്. ധവാന്‍ 57 പന്തില്‍ 82 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വാര്‍ണറുമൊത്ത് (48) മികച്ച തുടക്കമാണ് ധവാന്‍ ഹൈദരാബാദിന് നല്‍കിയത്. 23 പന്തില്‍ 39 റണ്‍സെടുത്ത യുവരാജും മികച്ച ഫോമിലായിരുന്നു.

TAGS :

Next Story