Quantcast

യുവി പുറത്ത്; പാണ്ഡെ ടീമില്‍

MediaOne Logo

admin

  • Published:

    25 May 2017 5:15 PM IST

യുവി പുറത്ത്; പാണ്ഡെ ടീമില്‍
X

യുവി പുറത്ത്; പാണ്ഡെ ടീമില്‍

പരിക്കേറ്റ യുവിയുടെ സേവനം ശേഷിക്കുന്ന മത്സരങ്ങളില്‍ ലഭ്യമാകില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു

ട്വന്‍റി20 ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ മധ്യനിര താരം യുവരാജ് സിങ് പങ്കെടുക്കില്ല. ഓസീസിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ യുവിയുടെ സേവനം ശേഷിക്കുന്ന മത്സരങ്ങളില്‍ ലഭ്യമാകില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മനീഷ് പാണ്ഡെയെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൊഹാലിയില്‍ ഓസീസിനെതിരെ നേരിട്ട രണ്ടാം പന്തിലാണ് യുവിയെ പരിക്ക് അസ്വസ്ഥതപ്പെടുത്താന്‍ തുടങ്ങിയത്. വേദന സഹിച്ച് 18 പന്തുകള്‍ കൂടി നേരിട്ട താരം അവസാനം കൂറ്റനടിക്ക് മുതിര്‍ന്ന് പിടികൊടുത്ത് മടങ്ങുകയായിരുന്നു. അവസരോചിതമായ തീരുമാനമായിരുന്നു യുവരാജിന്‍റേതെന്ന് വിരാട് കൊഹ്‍ലി പിന്നീട് അഭിപ്രായപ്പെട്ടിരുന്നു.

TAGS :

Next Story