Quantcast

ട്വന്റി-20 ലോകകപ്പ്; നാഗ്പൂരില്‍ ഇന്ന് ഇന്ത്യ-ന്യൂസിലാന്റ് പോരാട്ടം

MediaOne Logo

admin

  • Published:

    3 Jun 2017 2:46 AM GMT

ട്വന്റി-20 ലോകകപ്പ്; നാഗ്പൂരില്‍ ഇന്ന് ഇന്ത്യ-ന്യൂസിലാന്റ് പോരാട്ടം
X

ട്വന്റി-20 ലോകകപ്പ്; നാഗ്പൂരില്‍ ഇന്ന് ഇന്ത്യ-ന്യൂസിലാന്റ് പോരാട്ടം

വൈകീട്ട് 7.30ന് നാഗ്പൂരിലാണ് മത്സരം

ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ ടെന്നിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഇന്ത്യ ന്യൂസിലാന്റിനെ നേരിടും. വൈകീട്ട് 7.30ന് നാഗ്പൂരിലാണ് മത്സരം. പതിവില്‍ നിന്ന് വ്യത്യസ്തമായി ബാറ്റ്സ്മാന്‍മാര്‍ക്ക് അനുകൂലമായ വിക്കറ്റാകും ഇത്തവണ നാഗ്പൂരില്‍ ഒരുക്കുക.

കൂറ്റനടിക്കാരന്‍ രോഹിത് ശര്‍മ്മ, സ്ഥിരതയുള്ള വിരാട് കോഹ്ലി.. ശരീരത്തില്‍ ആരോഗ്യം കുത്തിനിറച്ച സുരേഷ് റെയ്ന.. മാന്ത്രിക വിരലുകളുള്ള ആര്‍ അശ്വിന്‍.. കയ്യെത്തും ദൂരെയുള്ള കപ്പിലേക്കുള്ള യാത്ര ഇന്ത്യ തുടങ്ങുകയാണ്. വാരിക്കുഴിയെന്ന് പേര് കേട്ട നാഗ്പൂര്‍ ഇത്തവണ റണ്ണൊഴുകുന്ന പിച്ചുമായാണ് കാത്തിരിക്കുന്നത്. ഉജ്വല ഫോമിലാണ് ഇന്ത്യന്‍ ബാറ്റിങ് നിര .. ഏത് ബൌളിങ് നിരയെയും തകര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍... . പഴയ പടക്കുതിര ആശിഷ് നെഹ്റ നയിക്കുന്ന ബൌളര്‍മാരും മികച്ച ഫോമിലാണ്.. സ്പിന്നിനെ തുണക്കുമെന്ന കരുതപ്പെടുന്ന വിക്കറ്റില്‍ അശ്വിനും ജഡേജയും തിളങ്ങിയേക്കും. കഴിഞ്ഞ 11 മത്സരങ്ങളില്‍ പത്തിലും ജയിച്ച ഇന്ത്യക്ക് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം.

ന്യൂസിലാന്റും മോശക്കാരല്ല. കെയ്ന്‍ വില്യംസന്റെ നേതൃത്വത്തിലുള്ള യുവനിര കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ചാണ് വരുന്നത്. ബാറ്റിങില്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍, കോളിന്‍ മണ്‍റോ, കോറി ആന്‍ഡേഴ്സണ്‍, ഗ്രാന്റ് ഏലിയറ്റ് എന്നിവരിലാണ് ന്യൂസിലാന്റ് പ്രതീക്ഷ. ടീം സൌത്തിയും ട്രെന്റ്ബോള്‍ട്ടും നയിക്കുന്ന ബൌളര്‍മാരും ലോകോത്തരമാണ്. ബ്രണ്ടന്‍ മക്കല്ലത്തിന് പകരം ടീമിന്റെ നട്ടെല്ലായി മാറിയ വില്യംസണ്‍ നയിക്കുന്ന കീവികള്‍ പൊരുതാനുറച്ച് തന്നെയാണ് വന്നിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story