Quantcast

ഒളിമ്പിക്‍സിന് തിരശീല ഉയരാന്‍ ഒരു മാസം മാത്രം

MediaOne Logo

Ubaid

  • Published:

    3 Jun 2017 12:56 PM IST

ഒളിമ്പിക്‍സിന് തിരശീല ഉയരാന്‍ ഒരു മാസം മാത്രം
X

ഒളിമ്പിക്‍സിന് തിരശീല ഉയരാന്‍ ഒരു മാസം മാത്രം

206 രാജ്യങ്ങള്‍, 306 മത്സര ഇനങ്ങള്‍, 37 വേദികളിലായി 10,500 ലധികം കായിക താരങ്ങള്‍. റിയോ ഡി ജനീറോ ഒരുങ്ങിക്കഴിഞ്ഞു.

റിയോ ഒളിമ്പിക്‍സിന് തിരശീല ഉയരാന്‍ ഇനി ഒരു മാസം മാത്രം. ലോകത്തിലെ ഏറ്റവും വലിയ കായിക മേളക്കായുളള അന്തിമ ഒരുക്കത്തിലാണ് സംഘാടകര്‍. എട്ടുലക്ഷത്തിലധം കായികപ്രേമികള്‍ ബ്രസീലിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.

206 രാജ്യങ്ങള്‍, 306 മത്സര ഇനങ്ങള്‍, 37 വേദികളിലായി 10,500 ലധികം കായിക താരങ്ങള്‍. റിയോ ഡി ജനീറോ ഒരുങ്ങിക്കഴിഞ്ഞു. ഇനി മുപ്പത് ദിവസം മാത്രം. ഓഗസ്റ്റ് 5 മുതല്‍ 21 വരെ ലോകത്തിന്റെ കണ്ണും കാതും ബ്രസീലിലായിരിക്കും. സ്പെയിന്‍, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളെ പിന്തളളിയാണ് ബ്രസീല്‍ ഒളിമ്പിക്‍സിന് ആതിഥേയത്വം ഉറപ്പിച്ചത്. ചരിത്രമുറങ്ങുന്ന മാരക്കാന സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങും സമാപന ചടങ്ങുകളും നടക്കുക.

ഔദ്യോഗിക ഉദ്ഘാടനത്തിന് രണ്ട് ദിവസം മുമ്പേ ഫുട്ബോള്‍ മൈതാനങ്ങളില്‍ പന്ത് ഉരുണ്ട് തുടങ്ങും. പന്ത്രണ്ടാം തിയതിയാണ് ഗ്ലാമര്‍ ഇനമായ അത്‌ലറ്റിക്സ് മല്‍സരങ്ങള്‍ക്ക് ‌തുടക്കമാകുക. ചരിത്രത്തിലാദ്യമായി അഭയാര്‍ഥികളുടെ ടീം ഒളിമ്പിക്‍സില്‍ പങ്കാളികളാകുന്നുണ്ട്. ഗോള്‍ഫും റഗ്ബി സെവന്‍സും പതീറ്റാണ്ടുകള്‍ക്ക് ശേഷം ഒളിമ്പിക്‍സില്‍ തിരിച്ചെത്തുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇന്ത്യയില്‍ നിന്ന് റിയോയിലേക്ക് പുറപ്പെടുന്നത്.

ഇത് വരെ നൂറിലധികം പേര്‍ യോഗ്യത നേടി കഴിഞ്ഞു. ആറ് മെഡലുകള്‍ നേടിയ ലണ്ടന്‍ ഒളിമ്പിക്‍സിലെ പ്രകടനത്തില്‍ നിന്ന് മുന്നേറാം എന്ന് തന്നെയാണ് ഇന്ത്യന്‍ പ്രതീക്ഷ. അമേരിക്കയും ചൈനയും തമ്മില്‍ തന്നെയാകും ഇത്തവണയും ഒളിമ്പിക്‍സില്‍ ഒന്നാമതെത്താനുള്ള പോരാട്ടം.

റഷ്യന്‍ താരങ്ങളുടെ എണ്ണം കുറയുന്നത് മത്സരങ്ങളുടെ ഗ്ലാമറിനെ തന്നെ ബാധിച്ചേക്കും. ഉസൈന്‍ ബോള്‍ട്ട്, ഇസിന്‍ ബയേവ, മൈക്കിള്‍ ഫെല്‍പ്സ്. ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളുടെ അവസാന ഒളിമ്പിക്‍സ് കൂടിയാകും റിയോയിലേത്. ഇതില്‍ ബോള്‍ട്ടിന്റെ പങ്കാളിത്തം ഇത് വരെ ഉറപ്പായിട്ടില്ല. എട്ടുലക്ഷത്തിലധികം കാണികളെയാണ് ബ്രസീല്‍ പ്രതീക്ഷിക്കുന്നത്.

TAGS :

Next Story