Quantcast

സെലക്ടര്മാര്‍ക്ക് സെഞ്ച്വറിയിലൂടെ മറുപടിയുമായി യുവി

MediaOne Logo

Damodaran

  • Published:

    11 Jun 2017 5:03 PM GMT

സെലക്ടര്മാര്‍ക്ക് സെഞ്ച്വറിയിലൂടെ മറുപടിയുമായി യുവി
X

സെലക്ടര്മാര്‍ക്ക് സെഞ്ച്വറിയിലൂടെ മറുപടിയുമായി യുവി

മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് യുവരാജ് സിങ് ശതകം കുറിച്ചത്

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട വെറ്ററന്‍ താരം യുവരാജ് സിങിന് ശതകം. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് യുവി സെഞ്ച്വറി നേടിയത്. 15 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ടീം പ്രതിസന്ധിയെ നേരിടുമ്പോഴാണ് നായകനായ യുവരാജ് ക്രീസിലെത്തിയത്. 17 ബൌണ്ടറികളുടെ സഹായത്തോടെ 115 റണ്‍സെടുത്ത മുന്‍ ഇന്ത്യന്‍ താരം അജയ്യനായി പോരാട്ടം തുടരുകയാണ്.

TAGS :

Next Story