Quantcast

ബ്ലാസ്റ്റേഴ്സിനായി പ്രാര്‍ഥനയോടെ റിനോയുടെ കുടുംബം

MediaOne Logo

Sithara

  • Published:

    16 Jun 2017 8:00 AM IST

ബ്ലാസ്റ്റേഴ്സിനായി പ്രാര്‍ഥനയോടെ റിനോയുടെ കുടുംബം
X

ബ്ലാസ്റ്റേഴ്സിനായി പ്രാര്‍ഥനയോടെ റിനോയുടെ കുടുംബം

അത് ലെറ്റികോ ഡി കൊല്‍ക്കത്തയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ചാമ്പ്യന്മാരാകുമെന്ന പ്രതീക്ഷയിലാണ് മലയാളി താരം റിനോ ആന്റോയുടെ കുടുംബം.

അത് ലെറ്റികോ ഡി കൊല്‍ക്കത്തയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ചാമ്പ്യന്മാരാകുമെന്ന പ്രതീക്ഷയിലാണ് മലയാളി താരം റിനോ ആന്റോയുടെ കുടുംബം. ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്‍മാരാകുമ്പോള്‍ റിനോ കളത്തിലുണ്ടെങ്കില്‍ വീട്ടുകാരുടെ സന്തോഷം ഇരട്ടിയാകും. പരിശീലകന്‍ സ്റ്റീവ് കോപ്പലിന്‍റെ ശൈലി മകന്‍റെ കളിയില്‍ നല്ല മാറ്റം ഉണ്ടാക്കിയതായും റിനോയുടെ കുടുംബം കരുതുന്നു.

പ്രതീക്ഷയും ആശങ്കയും സന്തോഷവുമെല്ലാം കുത്തി നിറച്ച പന്ത് പോലെയാണ് തൃശൂര്‍ ഒല്ലൂക്കരയിലുള്ള റിനോയുടെ വീട്. തൃശൂരില്‍ പന്ത് തട്ടി നടന്ന റിനോ കേരളത്തിന്‍റെ അഭിമാനങ്ങളില്‍ ഒന്നാകാന്‍ പോകുന്നതിന്‍റെ സന്തോഷമാണിവിടെ. കരുത്തരാണ് അത്ലറ്റികോ ഡി കൊല്‍ക്കത്ത എന്നതാണ് ആശങ്ക. പക്ഷേ പ്രതീക്ഷ മുഴുവന്‍ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധത്തിലാണ്. സി കെ വിനീതിന്‍റെ കഴിവിനെ കൂടി പൂര്‍ണമായി ഉപയോഗിച്ചാല്‍ കിരീടം കേരളം വിട്ട് പോകില്ലെന്ന് ഫുട്ബോള്‍ നിരീക്ഷകനായി റിനോയുടെ അച്ഛന്‍ പറയുന്നു. കേരളം ജയിക്കുമ്പോള്‍ റിനോ കൂടി മൈതാനത്തുണ്ടെങ്കില്‍ താഴേക്കാടന്‍ വീട്ടിലെ ആഘോഷം പൊടി പൊടിക്കും.

ബംഗളൂരു എഫ്സിക്കൊപ്പം എഎഫ്സി കപ്പ് കളിച്ചതിന് ശേഷം ലീഗ് പകുതി കഴിഞ്ഞാണ് റിനോ ആന്‍റോ ടീമിനൊപ്പം ചേര്‍ന്നത്. മുംബൈക്കെതിരെ ചെന്നൈക്കെതിരെയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും മഞ്ഞകുപ്പായമിട്ടു. റിനോയുടെ പൊസിഷനില്‍ ഹോസു തകര്‍ത്ത് കളിച്ചതോടെയാണ് സ്ഥാനം നഷ്ടമായത്. ഹോസു ഇല്ലാത്ത ഫൈനലില്‍ റിനോ ലെഫ്റ്റ് വിങ് സ്ഥാനത്ത് പന്തുമായി കയറിയിറങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണ് വീട്ടുകാരും കേരളവും.

TAGS :

Next Story