Quantcast

കെവിന്‍ പീറ്റേഴ്‌സണ് പകരം ഉസ്മാന്‍ ക്വാജ

MediaOne Logo

admin

  • Published:

    17 Jun 2017 1:34 PM GMT

കെവിന്‍ പീറ്റേഴ്‌സണ് പകരം ഉസ്മാന്‍ ക്വാജ
X

കെവിന്‍ പീറ്റേഴ്‌സണ് പകരം ഉസ്മാന്‍ ക്വാജ

റൈസിംഗ് പൂനെ ജയിന്റ്സിന് കളിക്കാനായാണ് താരം ഐ.പി.എല്ലിന് എത്തുന്നത്.

ആസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ക്വാജ ഐ.പി.എല്ലിന്. റൈസിംഗ് പൂനെ ജയിന്റ്സിന് കളിക്കാനായാണ് താരം ഐ.പി.എല്ലിന് എത്തുന്നത്. പരിക്കേറ്റ് പിന്മാറിയ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ് പകരക്കാരനായാണ് കവാജയുടെ വരവ്. 29-കാരനായ കവാജ ഓസീസ് ട്വന്റി-20 ലീഗായ ബിഗ് ബാഷിലും ലോകകപ്പ് ട്വന്റി-20യിലും മികച്ച ഫോമിലായിരുന്നു. ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റിരിക്കുകയാണ് എം.എസ്.ധോണിയുടെ റൈസിംഗ് പൂനെ ജയിന്റ്‌സ്.

TAGS :

Next Story