Quantcast

ലോകത്തെ ഏറ്റവും മോശം ഗ്രൗണ്ടുകള്‍ ഇന്ത്യയിലെന്ന് പീറ്റേഴ്‍സന്‍

MediaOne Logo

admin

  • Published:

    17 Jun 2017 10:24 AM GMT

ലോകത്തെ ഏറ്റവും മോശം ഗ്രൗണ്ടുകള്‍ ഇന്ത്യയിലെന്ന് പീറ്റേഴ്‍സന്‍
X

ലോകത്തെ ഏറ്റവും മോശം ഗ്രൗണ്ടുകള്‍ ഇന്ത്യയിലെന്ന് പീറ്റേഴ്‍സന്‍

ലോകത്തെ ഏറ്റവും മോശം ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ ഏതാനുമെണ്ണം ഇന്ത്യയിലാണെന്ന് ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‍സന്‍.

ലോകത്തെ ഏറ്റവും മോശം ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ ഏതാനുമെണ്ണം ഇന്ത്യയിലാണെന്ന് ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‍സന്‍. അഹമ്മദാബാദിലെ സ്റ്റേഡിയവും കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയവുമാണ് താന്‍ കരിയറില്‍ കളിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും മോശം ഗ്രൗണ്ടുകളെന്ന് ഇംഗ്ലീഷ് താരം പറയുന്നു. ഷെംസ്ഫോര്‍ഡ്, ഗയാന, ഓള്‍ഡ് ട്രഫോര്‍ഡ്, കള്‍വിന്‍ ബേ, കാന്‍ബെറ, മുള്‍ട്ടാന്‍, ലീസെസ്‍റ്റര്‍, സെന്റ് കിറ്റ്സ് തുടങ്ങിയവയാണ് പീറ്റേഴ്‍സന്റെ കാഴ്ചപ്പാടില്‍ മറ്റു മോശം ഗ്രൗണ്ടുകള്‍. ഇതൊക്കെയാണെങ്കിലും ക്രിക്കറ്റിന്റെ കളിത്തട്ടകമായ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം താന്‍ കളിച്ചിട്ടുള്ളതില്‍വെച്ച് ലോകത്തെ ഏറ്റവും മികച്ച പത്തു മൈതാനങ്ങളിലൊന്നാണെന്നും പീറ്റേഴ്‍സന്‍ പറയുന്നു. 2012 ല്‍ വാങ്കഡെയില്‍ 186 റണ്‍സിന്റെ ബാറ്റിങ് വെടിക്കെട്ട് ഓര്‍മിച്ചുകൊണ്ടായിരുന്നു പീറ്റേഴ്‍സന്റെ പരാമര്‍ശം. ഇന്ത്യന്‍ മണ്ണില്‍ ഒരു വിദേശ താരം നടത്തുന്ന ഏറ്റവും മികച്ച ഇന്നിങ്സായിരുന്നു അത്. ഇതേസമയം, അഡ്‍ലെയ്ഡ്, ഓവല്‍, ട്രിനിഡാഡ്, എംസിജി, കിങ്സ്‍മെഡ്, ഹെഡിങ്‍ലി, സെഞ്ചൂറിയന്‍, വെല്ലിങ്ടണ്‍ തുടങ്ങിയവയാണ് പീറ്റേഴ്‍സന്റെ പ്രിയ ഗ്രൗണ്ടുകള്‍.

TAGS :

Next Story