ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിനെ തളച്ച് പൂനെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിനെ തളച്ച് പൂനെ
ഗ്രൗണ്ടിലിറങ്ങി രണ്ട് മിനിറ്റിനുള്ളിലാണ് അനിബാള്‍ ഗോള്‍ നേടിയത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ചെന്നൈയിനെ തളച്ച് പൂനെ എഫ്.സി പകരക്കാരനായി ഇറങ്ങിയ സ്പാനിഷ് താരം അനിബാള്‍ സുര്‍ദോ 82ാം മിനിറ്റില്‍ നേടിയ ഗോളിലാണ് പൂനെ എഫ്.സി സമനില കണ്ടെത്തിയത്. ഗ്രൗണ്ടിലിറങ്ങി രണ്ട് മിനിറ്റിനുള്ളിലാണ് അനിബാള്‍ ഗോള്‍ നേടിയത്. ടാറ്റോവിന് പകരക്കാരാനായി 65ാം മിനിറ്റിലാണ് ഒബര്‍മാന്‍ പൂനെയുടെ ഭാഗമായത്. എന്നാല്‍ 15 മിനിറ്റ് മാത്രം കളത്തില്‍ ചെലവഴിച്ച ഒബര്‍മാന്‍ പരിക്കേറ്റ് പുറത്താകുകയും അനിബാള്‍ പകരമെത്തുകയും ചെയ്തു. അങ്ങനെ പൂനെയ്ക്കായി ഗോള്‍ നേടാനുള്ള നിയോഗം അനിബാള്‍ സുര്‍ദോയിലെത്തുകയായിരുന്നു. 28ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ജെജെ ലാല്‍ പെഖുലയിലൂടെയാണ് ചെന്നൈയ്ന്‍ എഫ്.സി പൂനെ സിറ്റി എഫ്.സിക്കെതിരെ ലീഡ് നേടിയത്.
Adjust Story Font
16

