Quantcast

റിക്കി പോണ്ടിങ് ഇനി പരിശീലകന്റെ വേഷത്തില്‍

MediaOne Logo

Khasida

  • Published:

    1 July 2017 9:45 PM GMT

റിക്കി പോണ്ടിങ് ഇനി പരിശീലകന്റെ വേഷത്തില്‍
X

റിക്കി പോണ്ടിങ് ഇനി പരിശീലകന്റെ വേഷത്തില്‍

ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലാണ് റിക്കി പോണ്ടിങിന്റെ അരങ്ങേറ്റം

മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ഇനി പരിശീലകന്റെ വേഷത്തില്‍. ഓസ്ട്രേലിയന്‍ ട്വന്റി 20 ടീമിന്റെ സഹപരിശീലകനായി പോണ്ടിങ് അടുത്ത മാസം ചുമതലയേല്‍ക്കും. ഓസ്ട്രേലിയ കണ്ട മികച്ച ക്യാപ്റ്റന്‍മാരിലൊരാളാണ് റിക്കി പോണ്ടിങ്. 2004 മുതല്‍ 2011 വരെ ടെസ്റ്റ് ടീമിന്റെ നായകനായി. 2002 മുതല്‍ 2011 വരെ ഏകദിന ടീമിനേയും നയിച്ചു. 2012 ല്‍ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍റേയും പരിശീലകന്‍റേയും റോളില്‍ ഉണ്ടായിരുന്നു.

അടുത്ത മാസം ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലാണ് സഹ പരിശീലകനായി റിക്കി പോണ്ടിങിന്റെ അരങ്ങേറ്റം. മുന്‍ ഓസീസ് താരം ജസ്റ്റിന്‍ ലാഗറാണ് പ്രധാന പരിശീലകന്‍. പരമ്പരയില്‍ മൂന്ന് മല്‍സരങ്ങളാണുളളത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പോണ്ടിങ് പ്രതികരിച്ചു.

TAGS :

Next Story